൨൬൯. ഇന്നവൻ' എന്നതു നിശ്ചയമുള്ള പൊരുളിനെ വിവരപ്പടുത്താതെ പറയുന്നതിന്നു പ്രയോഗിക്കപ്പടുന്നു; ദൃ--ന്തം ; 'അവൻ ഇന്നവനെന്നു ഞാൻ അറിഞ്ഞില്ല'; 'അതിന്നതെന്നു അവൻ പറയകയില്ല.' ഇന്നവൻ എന്നതു ചുരുങ്ങി ഇന്നാൻ എന്നാകും. അതിന്റെ ബഹുസംഖ്യ ഇന്നാർ എന്നതു രണ്ടുലിംഗത്തിന്നും രണ്ടു സംഖ്യക്കും കൊള്ളും : ദൃ--ന്തം ; 'അവൾ ഇന്നാരെന്നു ഞാൻ അറിഞ്ഞില്ല. ഇന്നവൻ ഇന്നതു ആവൎത്തിച്ചുവരുന്നു 'ഇന്നീന്നവൻ' എന്നു പ്രയോഗിക്കുന്നതിനാലെ അതിൽ ഉൾപട്ടിരിക്കുന്ന നാമാൎത്ഥങ്ങൾ വെവ്വെറായിപ്പിരിയപ്പടുന്നു' ദൃ--ന്തം , ഇന്നീന്നവൻ ഒക്കയും വന്നു. ആധേയത്തിന്നു വൻ എന്നയന്തം പോയിട്ടു ഇന്ന ഇന്നീന്ന എന്നാകും : ദൃ--ന്തം; ഇന്നകാൎയ്യം, ഇന്നയിന്ന കാൎയ്യങ്ങൾ.'
പൃഛകങ്ങൾ
൨൭൦. പൃഛക സൎവനാമങ്ങൾ നാമാൎത്ഥത്തെ സംബന്ധിച്ചു ചോദ്യം ചോദിക്കുന്നതിന്നു പ്രയോഗിക്കപ്പടുന്നവയാകുന്നു, ആയ്‌വ യാവൻ എന്നതും അതിന്റെ ലിംഗഭേദങ്ങളും സംഖ്യ ഭേദങ്ങളും ആയിരിക്കുന്ന, യാവൾ, യാതു, യാവർ, യാവ, എന്നവയും യാ എന്നതു എകാരമായിട്ടു മാറി ഉണ്ടാകുന്ന, ഏവൻ, ഏവൾ, ഏതു, ഏവർ, ഏവ എന്നവയും യാവർ എന്നതിന്റെ ചുരുക്കമാകുന്ന ആർ എന്നതും യാതു എന്നതിന്നു പകരം സാമാന്ന്യമാമായിട്ടു പ്രയോഗിക്കപ്പടുന്ന എന്തു എന്നതും ആകുന്നു.
൨൭൧. യാവൻ എന്നതിന്നു 'യാതു' എന്നു ആധേയ രൂപത്തിലെ നടപ്പായിട്ടു പ്രയോഗം ഉള്ളു. യാവർ എന്നതിന്റെ ചുരുക്കം ആകുന്ന ആർ എന്നതു അതിന്നു പകരം രണ്ടുലിംഗത്തിലും രണ്ടു സംഖ്യയിലും എന്തു എന്നതു നിൎലിംഗത്തിൽ രണ്ടു സംഖ്യയിലും വരുന്നവയും തീരെ ഊഹമില്ലാത്ത പൊരുളുകളെപ്പറ്റി ചോദ്യം ചോദിക്കുന്നതിനു പ്രയോഗിക്കപ്പടുന്നവയുമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |