ന്നവയാകുന്നു. ആയ്‌വ, അവൻ, ഇവൻ, മറ്റവൻ, ഇന്നവൻ, എന്നവയും അവയുടെ രൂപഭേദങ്ങളും ആകുന്നു.
൨൬൬. ംരം വക നാമങ്ങൾക്കു ലിംഗഭേദത്തിനായിട്ടും സംഖ്യഭേദത്തി നായിട്ടും വിഭക്തിവ്യത്യാസത്തിനായിട്ടും പലഭേദങ്ങൾ ഉണ്ടാകുന്നതു ക്രമ പ്രകാരം ആകുന്നു : ദൃ--ന്തം; 'അവൻ, അവൾ, അതു; അവർ അവ ഇവൻ, ഇവൾ; ഇതു , ഇവർ' ഇവ: ഇവനെ' ഇവൎക്കു; ഇതിന്റെ' ഇവയാൽ, മറ്റവരിൽ' ഇന്നതിനോടു.' ഇവയിൽ അവൻ എന്നതു ദൂരയിരിക്കുന്ന പൊരുളിനെയും ഇവൻ എന്നതു അടുക്കൽ ഇരിക്കു ന്നതിനെയും മറ്റവൻ എന്നതു വേറിട്ടു ഉള്ളതിനെയും പറ്റിപ്പറയപ്പെ ടുന്നു : ദൃ--ന്തം; 'ഞാൻ അവനെ ഇവന്റെ അടുക്കൽകൊണ്ടു വന്ന മറ്റവ ന്റെ സംഗതിയെക്കുറിച്ചു പറഞ്ഞു.' വാക്യത്തിൽ മുൻപിലിരിക്കുന്ന പൊരു ളിനെ സംബന്ധിച്ചു അവൻ എന്നതും പിന്നെപ്പറയുന്നതിപ്പറ്റി ഇവൻ എന്നതും പ്രയോഗിക്കപ്പടുകയുണ്ടു : ദൃ--ന്തം ; 'രാമനും ലക്ഷ്മ ണനും കൂടെ വനാന്തരത്തിൽ സഞ്ചരിച്ചു; ഇവൻ' അവന്റെ അനുജനാ യിരുന്നു.'
൨൬൭. അവൻ, ഇവൻ, എന്നവയുടെ ആദ്യാക്ഷരങ്ങളായ അ, ഇ, എന്നവയും അവയുടെ സമാന ദീൎഘങ്ങളായ ആ, ംരം, എന്നവയും ആധേയങ്ങളായിട്ടു നാമങ്ങളുടെ മുൻപിൽ വരും : ദൃ--ന്തം ; 'ആസ്സംഗതി, ഇക്കള്ളനോടു പറയരുതു : ംരം ആൾ ആ ദോഷം ചെയ്തു.
൨൬൮. അ, ഇ, എന്നവ ഹല്ലുകൾക്കും ആ, ംരം എന്നവ അച്ചുകൾക്കും മുൻപു വരിക ശുദ്ധ മലയാം പദങ്ങളിൽ നടപ്പാകുന്നു. എന്നാൽ ഹല്ലു ഇരട്ടിക്കും : ദൃ--ന്തം, 'അക്കുടം ഇപ്പാത്രം അമ്മനുഷ്യൻ അന്നേരം ആയവൻ ംരംയവൻ ആയാൾ, ംരം ഉലക; എന്നാൽ ഖരങ്ങൾ ഒഴികെ ശേഷം ഹല്ലുകളിൽ തുടങ്ങുന്ന പ്രയോഗിക്ക നടപ്പുണ്ടു. സംസ്കൃതനാമങ്ങളിൽ അങ്ങനെ ആകുന്നു അധികം നടപ്പുള്ളതു : ദൃ--ന്തം, ആ മരം, ംരം സൂത്രം, ആ ഭോഷി, ംരം പണം
.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |