താൾ:A Grammer of Malayalam 1863.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

നെ പോലെ ഉള്ള സിംഹം];രാജ്യവൎത്തമാനം[രാജ്യത്തെക്കുറിച്ചുള്ള വൎത്തമാനം]. ൨൪൭ വക സമാസനാമങ്ങൾ രണ്ടു പദങ്ങൾ കൂടി ഉണ്ടാകുന്നവ ആകുന്നു. എങ്കിലും അവയെ ഒറ്റമൊഴികളായിട്ടത്രെ കരുതേണ്ടുന്നതു ആകയാൽ അവയെകുറിച്ചു പറയുന്ന നാമങ്ങളും മറ്റും മുൻപിൽ നില്കുന്ന നാമത്തോടു നിലകൊണ്ടു ചേൎന്നിരുന്നാലും അൎത്ഥത്തിൽ ആധാരമായിരിക്കുന്ന പിന്നത്തെ നാമത്തോടെ യോജിക്കു: ദൃ-ന്തം ;'നല്ല രാജ പുത്രൻ,' എന്നതിന്നു; 'നല്ല രാജാവിന്റെ പുത്രൻ.'എന്നല്ല, രാജാവിന്റെ നല്ല പുത്രൻ' എന്നത്രെ അൎത്ഥം. 'ഒരു മരപ്പുപെന്നു പറഞ്ഞാൽ മരം ഒന്നു എന്നല്ല പൂര ഒന്നെന്നു സാരം.'ഇടിയാൽ ഉണ്ടായി എന്നല്ല മരണം ഇടിയാൽ ഉണ്ടായി എന്നു തന്നെ പൊരുൾ.'

൨൪൮.  സമാസമത്തിൽ രണ്ടിൽ അധികം മൂലനാമങ്ങൾ ഉണ്ടായിരുന്നാൽ ആധേയത്തിന്റെ ചേൎച്ച ഇന്നതിനോടെന്നു ഇല്ലാത്തതുകൊണ്ടു ഔചിത്യം നോകി അറിഞ്ഞുകൊള്ളണം :ദൃ-ന്തം; 'സൽഗുണം രാജാവിനുള്ളതൊ പുത്രന്റെയൊ എന്നു വിവരം ഇല്ല. 'സൽഗുണം'എന്നതും 'രാജപുത്രൻ' എന്നതും തമ്മിൽ ചേൎന്നു ആ മൊഴി ഉണ്ടായി എന്നു വിചാരിക്കുമ്പോൾ സൽഗുണം പുത്രനോടു ചേരും. സൽഗുണം രാജാവിനോടു ചേരുന്നതു 'സൽഗുണരാജാവു' എന്നതും 'പുത്രൻ' എന്നതും തമ്മിൽ ചേൎന്നു ആ മൊഴി ഉണ്ടായി എന്ന നിരൂപിക്കുംപോളാകുന്നു.
          ദ്വന്ദ്വസമാസങ്ങൾ.
     തമ്മിൽ സംബന്ധമില്ലാത്ത രണ്ടോ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/110&oldid=155055" എന്ന താളിൽനിന്ന് ശേഖരിച്ചത്