ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪
ണാൽ സമാസത്തിത്തിൽ ആദി ഭാഷയിലെ അന്തംവരും : ദൃ-ന്തം;ക്രി-ക്രിയാപടം: ദേവത-ദേവതഭക്തി: ദേവകീ-ദേവകീനന്ദനൻ: ചിലപ്പോൾ മലയാഴ്മരീതിപ്രകാരം അച്ചു നീട്ടാതെയും വരും : ദ-ന്തം; 'പ്രാൎത്ഥനപ്പുസ്തകം.'
൨൪൪ ആധേയത്തിന്റെ അന്തത്തിലെ സകാരം വിസൎഗ്ഗ മായിട്ടും രകാരമായിട്ടും ള കാരമായിട്ടും ചില പദങ്ങളിൽ മാറും: ദൃ-ന്തം ; 'ആയുസ്സു-ആയുൎബലം: മനസ്സു-മന:പീഡ രജസ്സു-രജൊഗുണം.' ൨൧൫ യാതൊരുനാമത്തിന്റെയും പിൻപു ഇല്ലായ്മ, കേട, ഹാനി, ഹീനം, ഭംഗം, എന്നവ ചേൎന്നാൽ പ്രതിഭാവാൎത്ഥം വരും: ഇവയിൽ 'ഹാനി ഹീനം ഭാഗം'എന്നവ സംസ്കൃതനാമങ്ങളാകകൊണ്ടു സംസ്കൃതപദങ്ങളോടെ യോജിക്കു. മറ്റവ രണ്ടും ഭാഷയിലെ മൊഴികളോടും ചേരും.'കെടു, ഹീനം, ഭംഗം, എന്നവ സൽഗുണങ്ങളുടെ ഇല്ലായ്മയെ സംബന്ധിച്ചെ പറയു. 'ഇല്ലായ്മ, ഹാനി' എന്നവ എല്ലാത്തര ഗുണങ്ങളെ സമബന്ധിച്ചും വരും: ദൃ-ന്തം; സ്നേഹമില്ലായ്മ:ഭാരമില്ലായ്മ: മാനഹാനി:പ്രാണഹാനി:മയ്യാദകേടു:സ്നേഹഭംഗം : ഭക്തിഹീനം.' എന്നാൽ 'കെടു' എന്നതിലെ കകാരം മകാരം നീങ്ങീട്ടു ശേഷിക്കുന്ന പ്രകാരത്തിന്റെ പിന്നാലെയിരട്ടിക്കും. അല്ലാത്തപ്പോൾ ഒക്കയും ഒറ്റയായിട്ടു തന്നേയിരിക്കും : ദൃ-ന്തം' 'ക്രമം-ക്രമക്കേടു: കൃപ-കൃപകേടു: നന്ദി-നന്ദികേടു; മൊഴി ചില നാമങ്ങളുടെ പിൻപു അനാവശ്യം ആയിട്ടു വെച്ച, 'അപമാനകേടു, അഭംഗികേടു; എന്നിങ്ങനെ പറഞ്ഞു വരുന്നതു തെറ്റാകുന്നു.' ൨൪൬. ംരം വക സമാസങ്ങളിൽ ആധാരവും തമ്മിൽ ഉള്ള സംബന്ധം പല തരമായിരികുന്നു : ദൃ-ന്തം ; 'അനന്ത പത്മനാഭൻ, [അനന്തനായ പത്മനാഭൻ ;] ദൈവ വിശ്വാസി, [ദൈവത്തെ വിശ്വസിക്കുന്നവൻ;]ശീഘ്രഗമനം,[ശീഘ്രത്തോടു കൂടിയ ഗമനം;] പുജാപാത്രങ്ങൾ, [പൂജയ്ക്കുള്ള പാത്രങ്ങൾ]; മരപ്പുര, [മരത്താൽ ഉള്ള പുര];രാജ പുത്രൻ,[രാദാവിന്റെ പുത്രൻ];ആറ്റുവെള്ളം[ആറ്റിലെ വെള്ളം]; നരസിംഹം [മനുഷ്യ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |