താൾ:A Grammer of Malayalam 1863.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

൨൩൧. ഗുണിയിൽനിന്നു ഗുണവും ഉടയത്തിൽനിന്നു ഉടമയും അം, ത, ത്വം, പ്പം ം ആഴ്മ എന്ന അന്തത്തിൽ വരുന്നതിൽനാൽ ഉണ്ടാക്കുന്നു (൧) അം: ദൃ-ന്തം; 'കള്ളൻ- കള്ളം: നിളൻ-നീളം: കോപി-കോപം' (൨) ത: ദൃ-ന്തം;ശുദ്ധൻ- ശുദ്ധത: ദുഷ്ടൻ- ദുഷ്ടത :ശത്രു-ശത്രുത:ബന്ധു-ബന്ധുത:കവി-കവിത. (൩) ത്വം :ദൃ-ന്തം; 'ഭോഷൻ-ഭോഷത്വം: ഗുത- ഗുരുത്വം : ത്രി-ത്രിത്വം.' (൪) പ്പം. ദൃ-ന്തം ; കടു- കടുപ്പം:ബഹു- ബഹുപ്പം :ചെറു-ചെറുപ്പം' (൫) മ ദൃ-ന്തം, 'നൽ- നന്മ‍: കടു-കടുമ: അടി-അടിമ:കളീർ-കുളുൎമ്മ.' (൬) ആഴ്മ:ദൃ-ന്തം; ' ആൾ-ആളാഴ്മ: താഴെ -താഴാഴ്മ: കൊള്ളാം -കൊള്ളാഴ്മ.'
൨൩൨. വക പ്രത്യായങ്ങളിൽ ത-ത്വം എന്നവ സംസ്കൃതം ആകുന്നു.പ്പം,മ,,ആഴ്മഎന്നവ മലയാഴ്മ ആകുുന്നു. അം എന്നതു രണ്ടു ബാഷയിൽ മൊഴികൾക്കും ചേരുന്നു. ആഴ്മ എന്നതു രണ്ടു ഭാഷയിലേ മൊഴികൾക്കും ചേരുന്നു. ആഴ്മ എന്നതു ആഴ്മ എന്ന ക്രിയ, പദത്തിൽനിന്നു ഉണ്ടാകുന്ന നാമം ആകുന്നു. ആളൻ ആളി ആഴ്മ എന്നിങ്ങനെ വരും.
൨൩൩. സംസ്കൃതങ്ങളുടെ ആദ്യാക്ഷരത്തിന്റെ പിന്പു ആകാരം ചേരുംമ്പോൾ ആ നാമങ്ങളോടു സംബന്ധപ്പെട്ടിരിക്കുന്ന മറ്റനാമങ്ങൾ ഉണ്ടാകം : ദൃ-ന്തം; ശിവൻ-'ശിവൻന്റെ പുത്രൻ, ശിവമതകാരൻ : രാഘ്യ-രാഘവൻ 'രഘുവംശകാരൻ, രാമൻ' ബുദ്ധൻ-ബൊദ്ധൻ 'ബുദ്ദമതകാരൻ ബഹു- ബാന്ധവം' ' ബന്ധുത്വം അശ്വം. ആശ്വം ആശ്വം:'ചെറുകുതിര' ഭൃഗു- ഭാൎഗ്ഗവൻ ബൃഗുവിന്റെ സന്തതി' വസ്ത്രം- വാസ്ത്രം വസ്ത്രം കൊണ്ടുള്ളതു സുമിത്ര--സൌമിത്രി' ' സുമിത്രയുടെ പുത്രൻ' ഭൃഗു-ഭാൎഗ്ഗവി 'ഭൃഗുവിന്റെ പുത്രി' കൃഷ്ണൻ- കാഷ്ണി 'കൃഷ്ണന്റെ സന്തതി.'
൨൩൪. ചിലനാമങ്ങളുടെ അന്തത്തിൽ, ന,യ,ത,ക, എന്നയക്ഷരങ്ങൾ കുടുന്നതിനാൽ മറ്റു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'ഭരം-ഭരണം : സുഖം-സുഖ്യം: ദു:ഖം-ദുഖിതം: ഗ്രവ്യം-ദ്രവ്യകം. എന്നാൽ ന എന്നതു കുടുന്നതിനു സാമാന്ന്യ മായിട്ടു ചെയുകയെന്നും യ എന്നതിനു ചെയുവാനുള്ളതു എന്നും ത എന്നതിനു ചെയ്യപ്പെട്ടതു എന്നും, ക എന്നതിനു ചെയ്യുന്നതു എന്നും അൎത്ഥമാകും : ദൃ-ന്തം; 'ഗുണം-ഗുണനം-ഗുണ്യം ഗുണിതം, ഗുണകം : അംശം-അംശനം-അംശ്യം,അംശിത്വം, അംശകം.
൨൩൫ചില നാമങ്ങൾ ആദ്യത്തിൽ ആകാരം വരികയും അന്ത്യത്തിൽ യ,ക,എന്നയക്ഷരങ്ങളിൽ ഒന്നു ചേരുകയും രണ്ടും ചെയ്യുന്നതിനാൽ മറ്റു നാമങ്ങൾ ഉണ്ടാകും : ദൃ-ന്തം; സുഖം- സൌഖ്യം; ധനം-ധാന്യം;അധിപതി-ആധിപത്യം സോമൻ-സൌമ്യം ഏകം-ഐക്യം' വസന്തം വാസന്തികം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/106&oldid=155052" എന്ന താളിൽനിന്ന് ശേഖരിച്ചത്