താൾ:A Grammer of Malayalam 1863.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

            ഷഷ്ഠി.
വെവ്വേറായ പൊരുളുകൾക്കു അടയാളമാകുന്ന നാമങ്ങൾ തമ്മിൽ സംബന്ധിച്ചുവരുംപോൾ അവയിൽ സംബന്ധത്തെക്കാണിക്കുന്ന നാമങ്ങൾ ഷഷ്ഠിയിൽ വരും :ദൃ-ന്തം ; 'എന്റെ പുസ്തകം അവൻറെ വീട്; അവരുടെ ശീലം,മരത്തിൻ കൊമ്പു.
 ൨0൭ ആ വക സംബന്ധങ്ങൾ പലതരമായിരിക്കുന്നു.(൧) സ്വസ്ഥം : ദൃ--ന്തം; 'എൻറെ പുസ്തകം.' [എന്റെ വക പുസ്തകം.] (൨) അനുഭോഗം :ദൃ-ന്തം; 'എന്റെ മുറി [ഞാൻ പാകുന്ന മുറി]; (൩) ഗുണം:ദൃ-ന്തം:എന്റെ നേരു [എന്നിൽ ഉള്ള നേരു];എന്റെ നടപ്പു [ഞാൻ നടകുന്ന നടപ്പ്]; (൪) ഉത്ഭവം:ദൃ-ന്തം; പശ്ശുവിന്റെ പാൽ [പശ്ശുവിൽ നിന്നു വരുന്ന പാൽ]; (൫) അംശം:ദൃ-ന്തം; 'മരത്തി കമ്പു [മരത്തിന്റെ ഒരു ഭാഗമായിരികുന്ന കുമ്പു ].(൬) അടകും :ദൃ-ന്തം; ,വിദ്വാന്മതയോടെ സഭ.[വിലാന്മാർ ക്രടി ഉണ്ടായിരികുന്ന സഭ] (൭) തമ്മിൽ ഉള്ള ഉടപ്പവും ഇരിപ്പും :ദൃ-ന്തം; 'മറിയുടെ പുത്രൻ '[മറിയ പെറ്റ പുത്രൻ': 'അച്ഛൻറ ചെറുകൻ' 'സായ്പിന്റെ.] മമാമ്മ':ആചായ്യന്റെ ഭാൎ‌യ്യ' യോസേപ്പിന്റെ സഹോദരന്മാർ.]
  ൨0൮.സംബന്ധത്തെ അറിയികുന്നതിൽ ൧൯൬ാ0 സൂത്രത്തിൽ പറഞ്ഞിരികുന്ന പ്രകാരം ചതുൎത്ഥി വേണ്ടിയിരിക്കുന്നു. സംബന്ധത്തെ വിശേഷമായിട്ടു പറയുന്നതിൽ ഷഷ്ഠിവരും:ദൃ-ന്തം; 'മറിയ യോസെപ്പിന്നു ഭായ്യയായിരുന്നു' എന്നുള്ളതു മറിയയക്കും യൊസപ്പിനോ'ടു എന്തൊരു സംബന്ധം എന്നുള്ള ചോദ്യത്തിന്നു ഉത്തരമാകുന്നു. 'മറിയ യോസിപ്പിന്റെ ഭാൎ‌യ്യയായിരുന്നു' എന്നു പറഞ്ഞാൽ മറിയ ആരായിരുന്നു  എന്നുള്ള ചോദ്യത്തിനു ഉത്തരം മാകുന്നു. 'മന്ത്രിരാജാവിന്നു കീഴാകന്നു' എന്നതിന്നു മന്ത്രി രാജാവിനെക്കാൾ താന്നെ സ്ഥാനകാരൻ എന്നൎഥം. 'മന്ത്രിരാജാവിന്റെ കീഴാകന്നു' എന്നതിന്നു രാജാവിന്റെ വരുതികേട്ടു നടക്കുന്ന ആൾ എന്നൎത്ഥം.  

൨0൯ 0രം വിഭക്തി ചിലപ്പോൾ വാക്യത്തിന്റെ കായ്യമായിട്ടുവരും.: ദൃ-ന്തം; 'നിലം രാജാവിന്റെ അകന്നു' എന്നാൽ അത എന്നുള്ള അന്തത്തോടു ചേൎന്നാകുന്നു അധികം നടപ്പു: ദൃ-ന്തം; 'ആ പുസ്തകം നിന്റേതല്ല, ഏന്റേതാകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/101&oldid=155047" എന്ന താളിൽനിന്ന് ശേഖരിച്ചത്