താൾ:56E279.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

മുമ്പോട്ടും പിമ്പോട്ടും മേലും കീഴും ഇളക്കാം. മനുഷ്യൎക്കു
അതു അല്പമായിട്ടു സാധിക്കുന്നു എങ്കിലും മുയൽ മാൻ കുതിര
പശ്വാദികൾക്കു കാതു തിരിക്കുന്നതിൽ വളരേ സ്വാധീനത കാ
ണുന്നു. ബാഹ്യനാളത്തിന്നു ഓരംഗുലം നീളമുണ്ടു. അതിൻ ഉ
ള്ളിൽ കാണുന്ന രോമങ്ങൾ ചെവിയിൽ കടപ്പാൻ നോക്കുന്ന
പ്രാണികീടങ്ങളെ തടുക്കുന്നു. അതുകൂടാതേ അനേകപിണ്ഡങ്ങ
ളിൽനിന്നു ഉളവാകുന്ന ചെവിപ്പീ ഏറ്റവും കൈപ്പുള്ളതാകയാൽ
കീടവകകൾ അടുക്കുവാൻ തുനിയുന്നില്ല.

നടുച്ചെറി (മദ്ധ്യകൎണ്ണം), തലയസ്ഥികളിലേ അക്രമരൂപ
മായ ചെറു ഗുഹയിൽ ഇരിക്കുന്നു. മദ്ധ്യകൎണ്ണത്തിന്റെ പ്രവേ
ശനത്തിൽ ചെവിക്കുന്നി2) എന്ന കേൾവിക്കു ഉതകുന്നതായ
നേരിയ ചൎമ്മം ചെണ്ടത്തോൽ കണക്കേ അസ്ഥികളോടു തൊടു
ത്തു അമൎത്തി വിരിച്ചുകിടക്കുന്നു. അതു കൂടാതേ മദ്ധ്യകൎണ്ണഗുഹ
യിൽ രണ്ടു തുളകളെ കാണാം. ഒന്നു ചെറിക്കകത്തു കാറ്റു കട
പ്പാന്തക്കവണ്ണം തൊണ്ടയുടെ പിന്നിൽ ചെല്ലുന്ന അന്തർനാള
ത്തിന്റെയും3) മറ്റേതു ചെവിയുടെ പിമ്പേ മുലെക്കൊത്ത അ
സ്ഥിയിൽ ചെല്ലുന്ന കുഴലിന്റെയും ദ്വാരം തന്നേ. ഒച്ചയുടെ
ശക്തിഭേദപ്രകാരം ചെവിക്കുന്നിയെ വലിച്ചു നീട്ടുവാനും ചുളു
ക്കുവാനും വേണ്ടി ആ ഗുഹയിൽ ഇനിയും വിശേഷമായ
മൂന്നു ചെറു എലുമ്പുകളെ കാണാം. അവയുടെ പേർ ഇവ്വണ്ണം:
മുട്ടിയെല്ലു4) അടക്കല്ലെല്ലു5) റക്കാബെല്ലു6) എന്നിവ തന്നേ. ചെ
വിക്കുന്നിയെ വലിച്ചു നീട്ടുന്നതിനാൽ ധ്വനി മൃദുവായും ചുളു
ക്കുന്നതിനാൽ ബലമായും കേൾ്ക്കുന്നു.


1) ഈ ചിത്രം A മുട്ടികയെല്ലും B അടോലയെല്ലും C മുതിരച്ചേലിൽ ഓർ എ
ലുമ്പും D റക്കാബെല്ലും കാണിക്കുന്നു. 2) Tympanúm. 3) Tuba Eustachiae.
4) Hammer, Malleus. 5) Anvil. 9) Stirrup.

12*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/95&oldid=190412" എന്ന താളിൽനിന്ന് ശേഖരിച്ചത്