ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 90 —
മൂന്നു മുഖ്യമായ അംശങ്ങൾ ഉണ്ടു. ബാഹ്യകൎണ്ണം (കാതു), മദ്ധ്യ
കൎണ്ണം (നടുച്ചെവി), അന്തഃകൎണ്ണം (ഉൾച്ചെവി) എന്നിവ തന്നേ.
കൂൎച്ചകളെ (ഉപാസ്ഥികളെ) കൊണ്ടു നിൎമ്മിക്കപ്പെട്ടതും നാ
ദത്തെ പിടിച്ചു കൊള്ളുവാൻ ഉപയുക്തവുമായ കാതും മദ്ധ്യേക
ൎണ്ണത്തിലേക്കു ചെല്ലുന്ന ബാഹ്യനാളവും എന്നീരണ്ടു കിഴ്പങ്കു
കൾ ബാഹ്യകൎണ്ണത്തിന്നു ഉണ്ടു. ദശപ്പുകൾ മൂലം കാതിനെ
1) 2) ചെവിയുടെ രണ്ടു ചിത്രങ്ങൾ. A കാതും B ബാഹ്യനാളവും D നടുച്ചെവിയും
C E F ഉൾച്ചെവിയും അതിലും C പൂമുഖവും E അൎദ്ധവൃത്തച്ചാലുകളും F ശംഖും G അ
ന്തർനാളവും തന്നേ കുറിക്കുന്നു.