താൾ:56E279.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

ഇന്ദ്രിയത്തെ ശ്വാസത്തിന്റെ വാതിൽ ആകുന്ന മൂക്കിന്നകത്തു
വെച്ചതുകൊണ്ടു അവന്റെ മഹാജ്ഞാനം വെളിവാകുന്നു. മൂ
ക്കിൽ കടക്കുന്ന ഓരോ മണങ്ങളെ പരീക്ഷിച്ചു ദേഹക്ഷേമത്തിന്നു
ആപത്തുള്ളേടത്തെ വൎജ്ജിക്കേണം എന്നു ഘ്രാണേന്ദ്രിയം ഉട
നേ തലച്ചോറു മുഖാന്തരം മനസ്സിന്നു അറിയിക്കും. സ്പൎശേന്ദ്രി
യത്തെപ്പോലേ ഘ്രാണേന്ദ്രിയത്തെയും അഭ്യാസത്താൽ സ്വാധീ
നമാക്കാം. അമേരിക്കയിൽ ജീവിക്കുന്ന ചില ജാതികൾ ഇതിന്നു
ദൃഷ്ടാന്തമായിരിക്കുന്നു. ഇവർ മുഴുങ്ങു മണത്തു അവനവൻ ഏതു
ജാതിക്കാരൻ എന്നും ആ ജാതിയിൽ ഇന്നവൻ എന്നും തിരിച്ച
റിയുന്നു പോൽ. ഊമരും ചെകിടരുമായി ജനിച്ച ചില കുരുടർ
തങ്ങളെ കാണ്മാൻ വരുന്ന ആളുകളെ മണത്താലേ അറിയുന്നു
ള്ളു എന്നു വായിക്കുന്നു. മൃഗങ്ങളിൽ വെച്ചു നായ്ക്കൾക്കു അതികൂ
ൎമ്മയുള്ള മണത്തറിവുണ്ടു. അനേകായിരം ജനങ്ങൾ വഴിയിൽ
നടന്നാലും നായി തന്റെ യജമാനന്റെ ചുവട്ടിന്റെ നന്നം അ
റിഞ്ഞു അവനെ കണ്ടുപിടിക്കും. കുറുക്കൻ, മുയൽ, കോഴി മുത
ലായ മൃഗങ്ങൾ ഓടുമ്പോൾ നായ്ക്കൾ ദൂരത്തായാലും നന്നം മ
ണത്തുംകൊണ്ടു അവറ്റിൻ ചുവട്ടിനെ പിന്തേറി അവയെ എ
ത്തിപ്പിടിക്കുന്നു.

മൂക്കിന്റെ ഉള്ളൂരി പല ഹേതുക്കളാൽ തടിച്ചുപോകയും
ഘ്രാണനശക്തി കുറകയും ചെയ്യും. ജലദോഷമുള്ളപ്പോൾ ആശ
ക്തി എത്രയും കുറഞ്ഞു പോകുന്നു എന്നു എല്ലാവരും അറിയുന്നു.


D. THE SENSE OF HEARING.

ശ്രോത്രേന്ദ്രിയം (കേൾവി)

നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളെ ചെവിയുടെ അകത്തു കട
ത്തി കേൾപ്പിക്കുന്നതു എന്തു എന്നു അറിവാൻ നാം തിരിഞ്ഞും മ
റിഞ്ഞും നോക്കുന്നു. ആകയാൽ കേൾവിയും ദൃഷ്ടിയും നന്നായി
സംബന്ധിച്ചിരിക്കുന്നു എന്നു തെളിയുന്നു. ശബ്ദങ്ങൾ്ക്കു വിഷയ
ഭൂതമായ ചെവി മുൻ വിവരിച്ച ഇന്ദ്രിയങ്ങളെക്കാൾ വിശേഷവും
വിവിധവിഭാഗവുമായിരിക്കുന്ന1) ഒരു കരണം ആകുന്നു. അതിന്നു


1) Complicated.

12

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/93&oldid=190408" എന്ന താളിൽനിന്ന് ശേഖരിച്ചത്