താൾ:56E279.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

ന്നതുകൊണ്ടു ഇവിടം തന്നേ ഘ്രാണത്തിന്നു ആധാരമായിരിക്കു
ന്നു. മൂക്കിൽ കടക്കുന്ന വാസന നന്നായി അറിവാന്തക്കവണ്ണം
ആയതു കുറേനേരത്തോളം മൂക്കിൽ തഞ്ചേണ്ടതിന്നു മേലംശ
ത്തിൽ കയറിപ്പോകേണം. രുചിക്കുമാറാകേണ്ടതിന്നു പദാൎത്ഥ
ങ്ങൾ വെള്ളത്തിലോ ഉമിനീരിലോ അലിഞ്ഞു പോവാൻ ആവ
ശ്യമാകുംപ്രകാരം ഘ്രാണിക്കുമാറാകേണ്ടുന്ന പദാൎത്ഥങ്ങളും വാ
യുവിനാൽ അലിയപ്പെട്ട ശേഷമേ അവറ്റിൻ ഗന്ധത്തെ അറി
വാൻ പാടുള്ളൂ. ശ്വാസം വിടുന്നതിലല്ല അകമേ വലിക്കുന്നതിൽ
അത്രേ ഘ്രാണിപ്പാൻ കഴിവുള്ളൂ. ഗന്ധത്താൽ പൂക്കളുടെയും മ
റ്റും വിശേഷമായ വാസനയെ അറിവാൻ കഴിലുള്ളതുകൊണ്ടു
ഘ്രാണേന്ദ്രിയം സന്തോഷകരമായ ദാനം എന്നു എല്ലാവരും
സമ്മതിക്കും. എന്നാൽ അതിന്റെ മുഖുമായ പ്രയോജനം ജീ
ൎണ്ണകോശങ്ങളെയും ശ്വാസത്തിന്റെ ആധാരമാകുന്ന ശ്വാസ
കോശങ്ങളെയും ഓരോ അപകടങ്ങളിൽനിന്നു കാത്തുകൊള്ളു
ന്നതു തന്നേ. ഇതിനാലും നാറ്റവും ദേഹത്തിന്നു ദൂഷ്യവും ഉ
ള്ള പദാൎത്ഥങ്ങളെ നിഷേധിഛ്കു ഭക്ഷണത്തിനു തക്ക സാധന
ങ്ങളെ കൈക്കൊള്ളുന്നതിന്നു ഉതകുന്നു. അതുകൂടാതേ ചില പൂ
ക്കളും അനേകസ്ഥലങ്ങളും പുറപ്പെടീച്ചു നെഞ്ചറെക്കു കേടുള്ള
ദുൎവ്വാസനകളെ ഘ്രാണത്താൽ മാത്രം അറിയാം. ദൈവം ഈ


1) ഈ ചിത്രങ്ങളിൽ ഇടത്തേതു മനുഷ്യമൂക്കിലേ ചുരുളുകളെയും വലത്തേതു ഊ
മന്റെ മൂക്കിലേ ചുരുളുകളെയും കാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/92&oldid=190406" എന്ന താളിൽനിന്ന് ശേഖരിച്ചത്