താൾ:56E279.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

റ്റിൽ ചെന്നു സ്വാദിനെ ഉണൎത്തിക്കുന്നു. എന്നാൽ നക്കി
യ ഉടനേ രുചി നല്ലവണ്ണം അറിഞ്ഞുകൂടാ. സ്വാദറിവാ
നായി ഉമിനീർ ഉറപ്പുള്ള പദാൎത്ഥങ്ങളോടു ചേൎന്നു ഇടകലൎന്നു
അവറ്റിൻ മേൽപ്പുറം പൊതിൎന്നു പോവോളം പാൎക്കേണം.
അന്തരിന്ദ്രിയങ്ങളുടെ ആരംഭത്തിൽ നില്ക്കുന്ന നാവു വായിൽ
ചെല്ലുന്ന ഭക്ഷണസാധനങ്ങളുടെ ഗുണാഗുണങ്ങളെ പരീക്ഷി
ക്കേണ്ടതിനു എത്രയും പറ്റിയ കാവൽക്കാരൻ തന്നേ. സ്വാ
ദുഭേദപ്രകാരം ജീവരാശികൾ ഇഷ്ടാനിഷ്ടമായ ആഹാരത്തെ
അറിഞ്ഞു പറ്റുന്നതിനെ ഒക്കേയും ഭക്ഷണത്തിനായി തെ
രിഞ്ഞെടുക്കയും ദോഷമുള്ളതിനെ വെറുത്തു തള്ളിക്കളകയും
ചെയ്യും. വെറ്റില തിന്നുക പുകയില വലിക്കുക അനേകമാതിരി
പാനീയങ്ങളെ കുടിക്കുക കാരമുള്ളതിനെ തിന്നുക എന്നിത്യാദി
കളെ അധികമായി ശീലിക്കുന്നവർ ഭക്ഷണത്തിന്റെ സാധാര
ണമായ സ്വാദിനെ അറിവാൻ പാടില്ലാതേ തങ്ങളുടെ രസേന്ദ്രി
യത്തെ മേല്ക്കുമേൽ നശിപ്പിച്ചുകളയുന്നു.

C. THE SENSE OF SMELL.

ഘ്രാനേന്ദ്രിയം (മണം).

ഘ്രാണം ഗന്ധത്തെ അറിയുന്ന ഇന്ദ്രീയം ആകുന്നു. ഗന്ധം
എന്നത് ഓരോ വസ്തുവിൽനിന്നു പുറപ്പെടുന്ന ഒരുവക ആവി (നി
ൎഗ്ഗമങ്ങൾ)1) എങ്കിലും അവറ്റിൻ സ്വഭാവത്തെയും വസ്തുതയെ
യും അത്രോടം അറിഞ്ഞു വന്നില്ല. ഘ്രാണത്തിന്റെ കരണ
ങ്ങൾ മൂക്കിൽ ഇരിക്കുന്നു. അസ്ഥികളാലും തോൽകൊണ്ടു ത
മ്മിൽ ഇണക്കിയ എല്ലുമ്പുകളാലും രൂപിക്കപ്പെട്ട ഏപ്പുകൊണ്ടു
നെറ്റിയെല്ലിനോടു ചേൎന്നു കിടക്കുന്ന മൂക്കിനെ കൊഴുവാകൃതി
യുള്ള2) അസ്ഥി രണ്ടംശങ്ങളായി വിഭാഗിക്കുന്നു. ഇതിനാലുണ്ടാ
യ്വരുന്ന രണ്ടു ഗുഹകളൊഴികേ രൂപത്തിൽ വ്യത്യാസമായ അന
വധി ചെറു ഗുഹകളെ മൂക്കിൽ കാണാം. ഇവയൊക്കെയും നേ
ൎമ്മയായ ഉള്ളൂരികൊണ്ടു3) മൂടികിടക്കുന്നു. ഘ്രാണത്തിന്റെ മ
ജ്ജാതന്തു അരിപ്പയെല്ലിൽ4) കൂടി മൂക്കിൽ പ്രവേശിച്ചു അസംഖ്യ
മായ ചെറിയ ശാഖകളെ ഉള്ളൂരിയുടെ മേല്പെട്ടു മാത്രം അയക്കു


1) Emanation. 2) Vomer, Ploughshare. 3) Mucus Membranae. 4) Ethmoid bone.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/91&oldid=190404" എന്ന താളിൽനിന്ന് ശേഖരിച്ചത്