Jump to content

താൾ:56E279.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

തമ്മിൽ വ്യത്യാസപ്പെട്ട ഏറ്റവും ചെറിയ മാംസപേശീനാരുക
ളുടെ1) ഒരു കൂട്ടം ആകയാൽ നേരിയ നാവെലുമ്പോടു (ജീഹ്വാ
സ്ഥി) ചേൎത്ത നാവിനെ ഏറ്റവും എളുപ്പത്തോടേ ഇളക്കുവാൻ
കഴിവുണ്ടു. നേൎമ്മയുള്ളതോൽ നാറിനെ മൂടുകയും അതിനെ
കീഴംശത്തിൽ താടിയെല്ലിനോടു ഉറപ്പിക്കയും ചെയ്യുന്നു. മേല്വശ
ത്തിൽ അനവധി ചെറുപിണ്ഡങ്ങളെ2) മൂന്നു വിധമുള്ള വലിപ്പ
ത്തിൽ കാണാം. ഇവയിൽ വലിയവ സാക്ഷാൽ നാവിന്റെ പി
ൻഭാഗത്തിലും ചെറിയവ അതിന്റെ കൊടിയിലും തന്നേ. വേ
റേ അവയവങ്ങളിൽ ഉള്ളതിൽ അധികമായ രക്തനാഡികളും
മജ്ജാതന്തുക്കളും നാവിന്റെ ഉള്ളിൽ കിടക്കുന്നു. മരം കണ്ണാടി
കല്ലു മറ്റുള്ള സാധനങ്ങളെ നാവു തൊട്ടാൽ ഒരു മാതിരി സ്പ
ൎശനമല്ലാതേ രുചി അശേഷമല്ല. ഉമിനീറ്റിൽ അലിയുന്ന
സാധനങ്ങൾക്കു മാത്രം രുചി ഉണ്ടു. കവിളിന്റെ ഉൾപ്പുറ
വും അണ്ണാക്കും3) സ്വാദിനെ അറിയുന്നു എങ്കിലും നാവത്രേ
സ്വാദറിവാൻ മുഖ്യ ഇന്ദ്രിയം. രസമജ്ജാതന്തുക്കൾ തലച്ചോ


1) Muscular fibres. 2) Papillae. 3) Palate. 4) ഈ ചിത്രം നാവിനെ
യും ശ്വാസനാളത്തെയും ഭക്ഷണനാളത്തെയും മറ്റും കാണിക്കുന്നു. A വായകം;
B ഭക്ഷണനാളത്തിന്റെ മേല്പങ്കു; C അരയെല്ലിന്റെ ഒരംശം; D കുരൽവള; E ഭ
ക്ഷണനാളം; F കഴുത്തുമുള്ളുകൾ; c നാവു,

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/90&oldid=190402" എന്ന താളിൽനിന്ന് ശേഖരിച്ചത്