Jump to content

താൾ:56E279.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

പ്രാപ്തി വിരലുകളുടെ അറ്റങ്ങളിലത്രേ. രക്തനാഡികളും മജ്ജാ
തന്തുക്കളും നിറഞ്ഞ ഈ അറ്റങ്ങൾ ഏറ്റവും മൃദുവായ തോൽ
കൊണ്ടു മൂടിയിരിക്കുന്നതുമല്ലാതേ ഉറപ്പിന്നായിട്ടു മേൽപ്പുറത്തു
നഖങ്ങൾകൊണ്ടു പൊതിഞ്ഞിരിക്കുന്നു. വിരലുകൾക്കു കൂടാതേ
അധരങ്ങളിലും നാവിലും സ്പൎശിക്കുന്ന ശക്തി അധികമായിട്ടുണ്ടു.
ഉണൎവ്വു1) എവിടേ അധികമോ അവിടേ അധികം മജ്ജാതന്തുക്ക
ളെ കാണ്മൂ എന്നു പറയാം. എന്നാൽ സ്പൎശിപ്പാനായി ഇതും
പോരാ. ഭൂതക്കണ്ണാടിയെക്കൊണ്ടു ശരീരത്തെ സൂക്ഷിച്ച നോ
ക്കിയാൽ ഒരു ചതുരശ്രാംഗുലത്തിനകത്തു ഇരുപതിനായിരത്തിൽ
പരമായിട്ടു അണുപ്രായമായ പിണ്ഡങ്ങളെ2) കാണാം. തൊട്ട
പദാൎത്ഥങ്ങളുടെ വസ്തുതയെ ബുദ്ധിയോടു അറിയിക്കുന്ന ഏറ്റവും
നേൎമ്മയായ മജ്ജാതന്തുക്കൾ ശാഖോപശാഖകളായി ഇവറ്റി
നുള്ളിൽ വ്യാപിച്ചു കിടക്കുന്നു. പ്രത്യേകമായി സ്പൎശിപ്പാൻ വേ
ണ്ടി നിൎമ്മിച്ച മനുഷ്യക്കൈ ആശ്ചൎയ്യമായ ഒരു ആയുധം, കൈക
ളുടെ സഹായത്താൽ മനുഷ്യർ പാൎക്കുവാനായി പുരകളെ കെട്ടു
കയും ഉടുപ്പാനായി വസ്ത്രങ്ങളെ ഉണ്ടാക്കുകയും ധാന്യങ്ങളെ വി
തെക്കുകയും ചെയ്യുന്നതൊഴികേ ഹസ്തംകൊണ്ടു നിവൃത്തിക്കുന്ന
കൌശലപ്രവൃത്തികൾക്കു സംഖ്യയില്ലാ, മൃഗങ്ങൾ എതിൎപ്പാ
നും എതിരിടുവാനും പ്രകൃത്യാ ആയുധങ്ങളോടു കൂടേ പിറക്കുന്നു.
ചിലതിന്നു കൊമ്പും മറേറ്റേവറ്റിന്നു കുളമ്പും വേറേ ചിലതിന്നു
തേറ്റയും പല്ലുകളും വേഗതയും മറ്റും ഉണ്ടായിരിക്കേ മനുഷ്യൻ
മാത്രം ബലഹീനനായി ആയുധം കൂടാതേ ജനിക്കുന്നു. ഇതെന്തു
കൊണ്ടു എന്നു ചോദിച്ചാൽ—സമസ്തമൃഗവൎഗ്ഗത്തെക്കാളും അ
തിവിശിഷ്ട ഹസ്തവും ബുദ്ധിപ്രാബല്യവുമുള്ള മനുഷ്യൻ കണ്ട മൃ
ഗങ്ങളെ പിടിപ്പാനും മെരുക്കുവാനും കീഴടക്കിവെപ്പാനും പ്രാപ്തി
യുള്ളവനാകയാൽ എന്നേ പറയേണ്ടു.

B. THE SENSE OF TASTE.

ജിഹ്വേന്ദ്രിയം (രുചി)

സ്വാദു അറിയേണ്ടതിനുള്ള സാധനം നാവു തന്നേ. നാവു


1) Sensibility 2) Pappillae

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/89&oldid=190400" എന്ന താളിൽനിന്ന് ശേഖരിച്ചത്