താൾ:56E279.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

അമ്മയച്ഛനും ഗുരുനാഥന്മാരും ആയുള്ളോരേ!

ശരീരപ്രകാരവും ആത്മപ്രകാരവും ബാലന്മാരെ നന്നായി രക്ഷിച്ചു വളൎത്തു
വാൻ വേണ്ടി ശരീരത്തിന്റെയും അതിനോടു സംബന്ധിച്ച ആത്മാവിന്റെയും അ
വസ്ഥകളെ അറിയേണ്ടതു ആവശ്യം. ഈ അറിവു നിങ്ങൾക്കുണ്ടെങ്കിൽ ദേ
ഹത്തെയും മാനുഷജീവനെയും പറ്റിയുള്ള ഓരോ വിധം വ്യൎത്ഥഭയങ്ങളും ദുൎവ്വിശ്വാ
സങ്ങളുമ്മറ്റും തന്നാലെ നീങ്ങിപ്പോകുന്നതല്ലാതേ സൌഖ്യത്തിന്നായി വേണ്ടുന്ന
തെന്തെല്ലാം എന്നും കൂടേ ബോധിക്കും. ഈ നാട്ടിലെ വൈദ്യന്മാരും ശരീരക്കൂറും
അവസ്ഥയും ഓരോ രോഗങ്ങളുടെ മൂലകാരണവും ശരിയായി അറിയുമ്പോൾ ചി
കിത്സമുൻപേത്തെക്കാളും അധികം സാദ്ധ്യമാകുവാൻ സംഗതിയുണ്ടാകും. ശരീരശാ
സ്ത്രത്തെ പഠിക്കുന്നതു ബഹു ഉപകാരമുള്ളതാകുന്നു എന്നുവെച്ചു പലരാജ്യങ്ങളിലും
ഇപ്പോൾ ഈ മാതിരി പുസ്തകങ്ങളെ അച്ചടിപ്പിക്കുന്നെന്നു കേട്ടപ്പോൾ സ്വന്ത പ
രിചയത്തിൽനിന്നും ഓരോ പുസ്തകങ്ങളെ സൂക്ഷ്മമായി ശോധനചെയ്തു കിട്ടിയ അറി
വിൽനിന്നും ഇങ്ങിനേ ഒരു പുസ്തകത്തെ ഈ രാജ്യക്കാൎക്കു വേണ്ടിയും എഴുതുക ന
ന്നെന്നു എനിക്കു തോന്നി. ദൈവം ശരീരത്തെ ആശ്ചൎയ്യമുള്ളതാക്കി നിൎമ്മിച്ചു എ
ന്നും ഉലകത്തിൽ ജീവിക്കുന്ന മനുഷ്യരിൽ യാതൊരു വ്യത്യാസവുമില്ലെന്നും. സൂക്ഷ്മ
ത്താൽ പല ദീനങ്ങൾ പിടിപെടുന്നതിന്നു തടസ്ഥം വെപ്പാൻ പാടുണ്ടു എന്നും മ
റ്റുമുള്ള അറിവു നിങ്ങൾക്കു ഇതിൽനിന്നു ലഭിച്ചിട്ടു സ്രഷ്ടാവിന്നു സ്തോത്രം പറവാൻ
ശീലിക്കേണം എന്നതു എന്റെ ആഗ്രഹമാകുന്നു.

എന്നു നിങ്ങളുടെ

E. L.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/8&oldid=190234" എന്ന താളിൽനിന്ന് ശേഖരിച്ചത്