താൾ:56E279.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

കുക്ഷിഗുഹയിൽ ആമാശയത്തിൻ പിമ്പിലും നിട്ടെല്ലിൻ ഇ
രുപുറത്തും ഓരോ മണികൾ ഉണ്ടു. അവറ്റിന്നു കായി എ
ന്നും മാങ്ങ എന്നും കുണ്ടിക്കായെന്നും പേർ. ചുകപ്പും മഞ്ഞനി
റവുമുള്ള ഈ രണ്ടു മൂത്രപിണ്ഡങ്ങളിൽ അനേകനാഡികൾ ചെ
ല്ലുന്നു. അവറ്റിന്റെ രക്തത്തിൽനിന്നു പിണ്ഡങ്ങൾ വെള്ളം ഉ
പ്പുമുതലായ പദാൎത്ഥങ്ങളെ എടുത്തശേഷം ചില സഞ്ചികളിൽ
ശേഖരിച്ച ലവണമയമായ ഈ മൂത്രം ഓരോ തോൽക്കുഴലൂടേ
മൂത്രാശയത്തിലേക്കു ഇറങ്ങുന്നു. മൂത്രാശയം ഏറ്റവും നേരി
യ പേശികളാൽ രൂപിക്കപ്പെട്ട ഒരു സഞ്ചി. പേശികൾ ത
മ്മിൽ കുഴെക്കുന്നു എങ്കിൽ സഞ്ചിയടിയിലേ ദ്വാരം തുറന്നു മൂത്ര
മോചനമുണ്ടാകും. മൂത്രത്തിന്റെ നിറത്തിൽ പല വ്യത്യാസങ്ങ
ളെ കാണാം. മീൻപാച്ചിൽ ഉണ്ടാകുന്നേരം ചിലപ്പോൾ വെള്ളം
പോലേയും പനിയിലും മറ്റേ രോഗങ്ങളിലും മാടോട്ടിൻ നിറ
ത്തിലും ആകും. അധികമായി വിയൎത്താൽ മൂത്രം കുറകയും വി
യൎപ്പില്ലാതിടത്തോളം ഏറുകയും ചെയ്യുന്നതുകൊണ്ടു മൂത്രവിസ
ൎജ്ജനം വിയൎപ്പിൻ ഏറ്റക്കുറവുപ്രകാരം ആകുന്നു എന്നു തെളി
യുന്നു. മഹോദരത്തിലും നീർവീഴ്ച രോഗങ്ങളിലും മൂത്രം അശേ
ഷം ഒഴിയായ്കയാൽ മൂത്രത്തെ വൎദ്ധിപ്പിക്കുന്ന ഔഷധങ്ങൾ ദീന
ക്കാരന്നു ആശ്വാസം കൊടുക്കുന്നു. നീൎവ്വാൎച്ച എന്നീ പ്രമേഹരോ
ഗത്തിൽ മൂത്രബാധ അധികപ്പെടുകയല്ലാതേ ശരീരത്തെ പോ
ഷിപ്പിക്കേണ്ടുന്ന സാരങ്ങളും കൂടേ ഒഴിഞ്ഞു പോകുന്നതിനാൽ
ആ വക ദീനക്കാർ വേഗം ക്ഷീണിച്ചു പോകുന്നു. ഒരുത്തനു ഒരു
നാളിൽ അമ്പതു റാത്തൽ മൂത്രത്തോളം വിസൎജ്ജിക്കേണ്ടി വ
ന്നാൽ പ്രാണനാശം അടുത്തു എന്നു പറയാം. ഈ വ്യാധി അ
ധികം ധനികന്മാരെ ഉപദ്രവിക്കുന്നു. മൂത്രാശയത്തിൽ കൂടുന്ന ഉ
പ്പുകൾ ഒഴിഞ്ഞു പോകാതേ തഞ്ചി ഓരോ കല്ലുകളായി ഉരുത്തി
രിഞ്ഞാൽ കല്ലടപ്പു എന്ന ഏറ്റവും വേദനപ്പെടുത്തുന്ന രോഗം
ഉണ്ടാകുന്നു. ചില കല്ലിന്നു രണ്ടു, മൂന്നു റാത്തലോളം ഘനം ഉ
ണ്ടാകും. അത്യുഷ്ണം സഹിക്കുന്നതിനാലും ദുൎന്നടപ്പിനാലും ഈ
വക രോഗം വന്നേക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/78&oldid=190377" എന്ന താളിൽനിന്ന് ശേഖരിച്ചത്