താൾ:56E279.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ഉണ്ടു. അതിൽനിന്നു കണ്ണുനീർ രാപ്പകൽ ഇടവിടാതേ ഉരുവാ
കയും 10-12 ചെറുകുഴൽ വഴിയായി കണ്ണിന്മേൽ ഉറ്റുറ്റു വീഴുക
യും കണ്ണിന്നു പ്രകാശവും മേൽ കീഴ്‌പോളകൾക്കു വേണ്ടുന്ന
നനവും കൊടുക്കുന്നു. സാധാരണസമയത്തു കണ്ണുനീർ മൂക്കി
ന്നടുത്ത കോണിൻ വഴിയായി ഒരു കുഴലൂടേ മൂക്കിൽ ചെന്നിട്ടു
കഫത്തോടു കൂടി പുറത്തു പോകുന്നു. കണ്ണിൽ വീഴുന്ന പൊ
ടിയും മറ്റും തട്ടുന്ന പ്രകാശവും കാറ്റും വലിയ വേദനയും
മനസ്സിൽ ജനിക്കുന്ന ദുഃഖം സന്തോഷം എന്നിവയും ഈ പി
ണ്ഡങ്ങളിൽ അധികം വെള്ളത്തെ ചുരത്തുന്നതു കൊണ്ടു കണ്ണു
നീർ കണ്ണുകളിൽനിന്നു ഒഴുകിപ്പോകും. ദുഃഖനോവുകളാൽ ക
ണ്ണീർ തൂകുന്നതിന്നു കരക എന്നല്ലോ പേർ.

2. Kidneys മൂത്രപിണ്ഡങ്ങൾ.


1) 1 1 വിഭാജകചൎമ്മം diaphragm; 6 6 കണ്ടിക്കായ്കൾ (മൂത്രപിണ്ഡങ്ങൾ)
kidneys; 21 21 മൂത്രനാളങ്ങൾ ureters; 26 മൂത്രസഞ്ചി.

10

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/77&oldid=190375" എന്ന താളിൽനിന്ന് ശേഖരിച്ചത്