Jump to content

താൾ:56E279.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

കറുത്ത രക്തം ഇടവിടാതേ വായുവോടു കലൎന്നു മേൽ കാണി
ച്ച പ്രകാരം വായുവിലേ ജീവാധാരസാധനങ്ങളെ കൈക്കൊ
ള്ളുന്നു.

എപ്പോഴും ശുദ്ധിയുള്ള വായുവെ അകം വലിക്കുന്നതു എ
ത്രയോ ആവശ്യമാകുന്നു എന്നതിന്നു വിവാദം ഇല്ല. അനേ
കം ആളുകം കൂടി ഒരു ചെറിയ മുറിയിൽ ഉറങ്ങുന്നതും പു
കയുന്ന തീച്ചട്ടികൾ ഉള്ളേടത്തു പാൎക്കുന്നതും എത്രയും അ
ബദ്ധം. വൃദ്ധന്മാർ ഒരു നിമിഷത്തിൽ പന്ത്രണ്ടു ഇരുപതു പ്രാ
വശ്യവും ശിശുക്കൾ ഏകദേശം നാല്പതു വട്ടവും ശ്വാസം കഴി
ക്കേണം. നെടുവീപ്പിടുക, തുമ്മുക, ചിരിക്ക, വിക്കുക ഇത്യാദി ഒക്ക
യും ഉച്ഛ്വാസത്തിന്റെ ഭേദങ്ങൾ അത്രേ. ദേഹത്തെ അദ്ധ്വാ
നിപ്പിക്കുമളവിൽ2) രക്തം വേഗത്തിൽ ഓടിക്കൊണ്ടു ശ്വാസകോ


1) വലത്തേ ശ്വാസകോശത്തിന്റെ മൂന്നു ദലങ്ങളും ഇടത്തേതിന്റെ രണ്ടു ദല
ങ്ങളും പൊങ്ങി നില്ക്കുന്ന വിഭജനവിതാനത്തെയും കാണാം. 2) പണി എടുക്ക ന
ടക്ക ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/72&oldid=190364" എന്ന താളിൽനിന്ന് ശേഖരിച്ചത്