താൾ:56E279.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

കുന്നേരത്തെക്കാൾ രാവിലേ അതിവേഗതയോടേ ഇടിക്കുന്നു.
ഭയം സന്തോഷം ദു:ഖം മുതലായ രോഗങ്ങൾ രക്തപ്പാച്ചലിനെ
താമസിപ്പിക്കയോ തീവ്രപ്പെടുത്തുകയോ ചെയ്യും. മനുഷ്യൻ ത
നിക്കുടയ ദേഹത്തിലേ ഉൾച്ചൂടു നിമിത്തം (36-38 പടികൾ)
എല്ലാ ഭൂക്കച്ചകളിലും2) ക്ഷേമമായി വസിച്ചുകൊള്ളുന്നു. നാ
ഡികൾ മന്ദിക്കുമ്പോൾ ഹസ്തപാദങ്ങളിൽ ശീതവും തരിപ്പും ക
നക്കലും ഉണ്ടായി വന്നാൽ കുളിച്ചു ശരീരത്തെ തുണികൊണ്ടു
കുറേ നേരത്തോളം അമൎത്തുരമ്മി ചൂടു വരുത്തേണം. കുട്ടികളു
ടെ ചോരപ്പാച്ചലിന്നു പ്രായംചെന്നവരെക്കാൾ വേഗത ഏറു
കകൊണ്ടു അവൎക്കു നേരിയ വസ്ത്രങ്ങൾ കൊടുക്കേണ്ടതു.

രക്തത്തിന്നു വളരേ മാലിന്യം പറ്റിയാൽ ശരീരത്തിന്നു തല
വേദന പനി മുതലായ സുഖക്കേടു വരും. തോലിലേ കേശാ
കൃതിയുള്ള രക്തക്കുഴലുകൾക്കു വല്ല ദോഷം വന്നാൽ ആ വക


1) ഇതു കഴുത്തിന്റെയും ചുമലിന്റെയും നാഡികളെ കാണിക്കുന്നു. ഓരോ ന
ഡിക്കു വെവ്വേറേ പേർ ഉണ്ടു. 2) Climate.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/68&oldid=190356" എന്ന താളിൽനിന്ന് ശേഖരിച്ചത്