താൾ:56E279.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

ഒരു നാഡി മുറിഞ്ഞാൽ അതിന്റെ മുറിപാടു നന്നായി കെട്ടുവോ
ളം രക്തം തുറിച്ചു ചാടിക്കൊണ്ടിരിക്കും. ഇതു നിമിത്തം നാഡി
കൾക്കു പെട്ടന്നു ആപത്തു പറ്റാതവണ്ണം ദൈവം അവയെ
മാംസത്തിന്റെ ഉള്ളിൽ അസ്ഥികളോടു ചേൎത്തു വെച്ചിരിക്കു
ന്നു. തോലിൻ അടിയിൽ കിടക്കുന്ന ഒരു (രക്തസിര) രക്തപ്പൊ
ള്ള മുറിഞ്ഞാലോ തിക്കൽ ഇല്ലായ്ക കൊണ്ടു ഉള്ളൂരികൾ തന്നാ
ലേ കൂടി വരുന്നതുനിമിത്തം അധികം ചോര ചിന്നിപ്പോകയില്ല.
എന്തായാലും വല്ല സഹായം സാധിക്കുംവരേ മുറിവിനെ വിര
ൽകൊണ്ടു ഊക്കോടെ ഊന്നി അമൎത്തിപ്പിടിക്കേണ്ടതു മേലോട്ടു
കയറുന്ന രക്തപ്പൊള്ളകളിലേ ചോര മടങ്ങി വരായ്വാൻ അവ
റ്റിനുള്ളിൽ ഹൃദയത്തിന്റെ നേരേ തുറന്നു നില്ക്കുന്ന അനേക
വാതിലുകൾ1) രക്തം കടക്കും അളവിൽ തന്നാലേ അടഞ്ഞു വ
രുന്നു.

പൈതലിന്നു ജനിച്ച ഉടനേ ഒരു നിമിഷത്തിൽ നൂറ്റിമു
പ്പതു തൊട്ടു നൂറ്റിനാല്പതോളവും ബാല്യക്കാൎക്കു തൊണ്ണൂറു തൊ
ട്ടു നൂറോളവും യുവാക്കൾക്കും പുരുഷന്മാൎക്കും എഴുപതു എണ്പ
തോളവും ഹൃദയ ഇടികൾ ഉണ്ടാകും. ഇങ്ങിനെ ഹൃദയത്തെ മ
ഹാ ആവിയന്ത്രത്തോടു2) ഉപമിക്കാം. ഹൃദയം ചോര വട്ടോട്ട
ത്തെ സാധിപ്പിപ്പാനായി ഏറ്റവും ഊക്കോടും ചുറുക്കോടും പ്ര
യത്നിക്കയാൽ മനുഷ്യൻ മരിച്ച ഉടനേ പെട്ടന്നു നിന്നുപോകാ
തേ ക്രമത്താലേ മാത്രം തളൎന്നു ചിലപ്പോൾ ഇരുപത്തുനാലു മണി
ക്കൂറു കഴിഞ്ഞ ശേഷമേ പ്രവൃത്തിയെ അവസാനിപ്പിക്കുന്നുള്ളു.

രക്തത്തിന്റെ വേഗതയോ ആശ്ചൎയ്യമുള്ളതു എന്നേ വേണ്ടു.
കഴുത്തിലുള്ള ഒരു നാഡി മുറിച്ചു അതിൽ ഒരു സൂചിയെ കടത്തി
യാൽ ആയതു ഇരുപതു നിമിഷം കഴിയുമ്പോൾ തലയെ ചു
റ്റി സഞ്ചരിച്ചു ഹൃദയത്തിൽ കൂടി കാൽവിരലിൽ എത്തും. ര
ക്തകമ്പത്തിൻ സംഗതികൾ ആകട്ടേ ഹൃദയത്തിന്നുള്ളിൽ
പീച്ചാങ്കുഴൽപോലേ ഉന്തലും വലിക്കലും ഊക്കോടെ നടക്കുന്ന
തിനാൽ ആകുന്നു എന്നു പറഞ്ഞാലും രക്തത്തിൽ ഇരിക്കുന്ന
ജീവൻ ബലാധിക്യംകൊണ്ടെന്നേ ചൊല്ലാവൂ. ഹൃദയം വൈ


1‌) Valves 2) Steam Engine.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/67&oldid=190354" എന്ന താളിൽനിന്ന് ശേഖരിച്ചത്