— 58 —
അധികമായി കുറഞ്ഞാൽ ദാഹം തോന്നും. ആരോഗ്യമുള്ള ഒരു
പുരുഷനിൽ പതിനെട്ടു തൊട്ട ഇരുപത്തഞ്ചു റാത്തലോളും ര
ക്തം കാണാം. ഈ വലിയ ചോരക്കൂട്ടം മനുഷ്യൻ അറിയാതേ
യും നിനയാത്തവണ്ണവും രാപ്പകൽ നിരന്തരമായി തന്റെ ശരീ
രത്തിൽ സഞ്ചരിക്കുന്നു.
രക്താഭിസരണത്തിന്റെ ആധാരങ്ങൾ. ഹൃദയവും നാഡി
കളും1) രോമപ്രായമായ കുഴലുകളും2) രക്തസിരകളും3) എ
ന്നിവ രക്തസഞ്ചാരത്തിന്നു ആധാരങ്ങൾ. ഹൃദയം ഏകദേശം
നടുനെഞ്ചിൽ അല്പം ഇടത്തോട്ടു മഹാനാഡികളെക്കൊണ്ടു തൂ
ക്കിയ പ്രകാരമായി ഹൃദാശയം4) എന്നൊരു നേരിയ സഞ്ചി
യിൽ ഇരിക്കുന്നു. രക്തത്തെ നാഡികളിലേക്കു ഇടവിടാതേ ഓടി
ക്കുന്നതു ഹൃദയം തന്നേ. അതിനായി മാറി മാറി ഊക്കോടേ ഇറു
ക്കി അമൎത്തുവാനും തളൎത്തി വീൎപ്പിപ്പാനും തക്കവണ്ണം ഹൃദയത്തി
ന്റെ മാംസപേശികൾക്കു വളരേ കടുപ്പമുണ്ടു. ഹൃദയം സാ
ക്ഷാൽ ഒരു വലിയ മാംസപേശി എന്നു പറയാം. അതു ഒരു
നേരിയ തോൽകൊണ്ടു നീളേ നടുവിൽ കൂടി വിഭാഗിക്കപ്പെട്ടിരി
1) Arteries. 2) കേശാകാരവാഹിന്യ Capillaries. 3) രക്തപ്പോളകൾ Veins.
5) Pericardium.