താൾ:56E279.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

ഹൃദയത്തിലേക്കു ചെല്ലുന്നു. നാഡികൾ ആദ്യവസാനമില്ലാ
ത്തവ പോലെ ഇരിക്കകൊണ്ടു അവറ്റിൽ കൂടിയുള്ള രക്തത്തി
ന്റെ സഞ്ചാരത്തിന്നു രക്തവട്ടോട്ടം1) എന്നു പേർ ഇടുന്നു.

രക്തസഞ്ചാരത്താൽ ശരീരത്തിന്നു മൂന്നു വിധമുള്ള ഉപകാ
രം വരുന്നു. ഹൃദയത്തിൽനിന്നു സൎവ്വാംഗത്തിലേക്കു വെടിപ്പുള്ള
രക്തത്തെ അയക്കുന്നതും വെടിപ്പില്ലാത്ത രക്തത്തെ ശുദ്ധീകരി
ക്കേണ്ടതിന്നു ഹൃദയത്തിലേക്കു മടക്കി കൊണ്ടു പോകുന്നതും ര
ക്തത്തിൽ വേണ്ടുന്ന ചൂടു അടങ്ങിയിരിക്കകൊണ്ടു ശരീരത്തിന്നു
ഒരു പോലേ ചൂടു വരുന്നതും വട്ടോട്ടത്താൽ സാധിക്കുന്നു. തൊ
ലിയെ ഒരു സൂചികൊണ്ടു രക്തം പുറപ്പെടാതേ കുത്തുവാൻ ക
ഴിയായ്കയാൽ അംഗത്തിൽ എങ്ങും രക്തം വ്യാപിച്ചു കിടക്കുന്നു
എന്നു നമുക്കു ബോധിക്കും. രക്തം ഓടുന്നതിന്നു ഒരു നിമിഷം
പോലും മുടക്കം വന്നാൽ മരണത്തിന്നു ഇടയാകും. എന്നാൽ
മനുഷ്യൎക്കും ജന്തുക്കൾക്കും മാത്രമല്ല സസ്യങ്ങൾക്കും കൂടേ രക്ഷെ
ക്കായി ഒരു വിധം രക്തം ഉണ്ടു.

രക്തയോഗം2) എന്നതു ഏകദേശം ഇരുപത്തഞ്ചു വിധം
സാധനങ്ങൾ സമ്മിശ്രമായി കിടക്കുന്ന ജീവധാരണദ്രാവകം ത
ന്നേ. ഇവറ്റിൽ ചില ഉപ്പുകളും ബാഷ്പങ്ങളും കൊഴുപ്പും മുട്ടയു
ടെ വെള്ളയും നാരൻപശയും3) കൂടാതെ വിശേഷിച്ചു വെള്ളയും
അതിനെ ചുവപ്പിക്കുന്ന ഒരു സാധനവും ഉണ്ടു. ആ ചോരക്കൂ
ട്ടിൽ മുഖ്യമായ ഒന്നാമതു എണ്ണമറ്റ ചുവന്ന അണുക്കൾ.
അവ കുഴിയപ്പം പോലെ നടുവിൽ അല്പം കഴിഞ്ഞിരിക്കുന്നു.
അവറ്റിന്നു രക്തകണങ്ങൾ (ചോരയണുക്കൾ)4) എന്നു പേർ.

രണ്ടാമതു നിറമില്ലാത്ത വെള്ളം പോലേത്ത ഒരു ദ്രാവകം.
ചോരയണുക്കളിലേ ഇരിമ്പു കൊണ്ടു രക്തത്തിന്നു ചുവന്ന നിറം
കാണുന്നു. ചോരനീറ്റിന്നു കാറ്റു തട്ടുമ്പോൾ വെള്ളം നിണനീ
രായി5) പിരിഞ്ഞു മറ്റേ സാധനങ്ങൾ ചോരക്കട്ട എന്നും നി
ണം എന്നും പറയുന്ന വസ്തുവായി ഉറെക്കയും ചെയ്യുന്നു. രക്ത
ത്തിലെ വെള്ളം വിയൎപ്പായും മൂത്രമായും ഒഴിഞ്ഞു പോകുന്നു.


1) Circulation. 2) Substance of the Blood. 3) Fibrin. 4) Blood Discs.
5) Serum. 6) Coagulated blood, gore.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/61&oldid=190343" എന്ന താളിൽനിന്ന് ശേഖരിച്ചത്