Jump to content

താൾ:56E279.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

തിന്നു മനുഷ്യൻ ഒരു പിടി ചോറു ഉണ്ടാൽ അതിന്നു ശരീരത്തിൽ
എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു എന്നു നോക്കുവിൻ! ഒന്നാ
മതു പല്ലുകൾ അതിനെ ചെറുകണ്ടങ്ങളായി നുറുക്കി ഉമിനീർ
അതിനെ നനെക്കും. പിന്നേ കുഴച്ച ഉരുള ആമാശയത്തിൽ
ചെന്നു കീഴേൽ മറിയുന്നതിനാലും ആമാശയരസം അതിനോടു
ചേൎന്നു സാരങ്ങളെ വേറാക്കുന്നതിനാലും ശോഷമണികൾ അ
തെല്ലാം ഉറുഞ്ചി വലിക്കും. ഉരുള കുറേ സമയത്തോളം ആമാ
ശയത്തിൽ ഇളകിക്കൊണ്ടു മുമ്പേത്ത ആകൃതി മുഴുവൻ മാറി പ
ക്വാശയത്തിൽ പ്രവേശിക്കും. ഇവിടേ പിത്തവും കണയത്തി
ന്റെ നീരും അതിനോടു കലൎന്നു ഉരുളയുടെ ഉപ്പിനെയും വെള്ള
ത്തെയും മറ്റും ഇട കലൎത്തി ഞമുണ്ടി ഒരു പക നേരിയ വെളു
ത്ത കഞ്ഞി പോലേ ആക്കി തീൎക്കുന്നു. ആന്ത്രങ്ങളുടെ നിരന്തര
മായ ഇളക്കത്താൽ കുടലുകളിലേ രോമപ്രായമായ അനേകം എ
ത്രയും ചെറിയ രസയാണികൾ1) സത്തിനെ ഗുദം വരേ ഇട
വിടാതേ, ഈമ്പിക്കൊണ്ടു രക്തത്തോടു ചേൎക്കുന്നു. ഉരുളയു
ടെ സകലരസങ്ങളും പോയതിന്റെ ശേഷം പിണ്ടി അപാന
ത്തൂടേ നീങ്ങിപ്പോകുന്നു. ആ ഉരുളെക്കു ശരീരത്തിൽ അഞ്ചു വി
ധമായ മാറ്റങ്ങൾ വന്നു എന്നു ഇതിൽനിന്നു തെളിവാകുന്നു. ഒ
ന്നാമതു ചേൎക്കുന്നതും രണ്ടാമതു ആമാശയത്തിലേ ദഹനവും
മൂന്നാമതു കണയരസവും പിത്തവും ചേൎന്നിട്ടു കഞ്ഞിപോലേ
ആയീരുന്നതും നാലാമതു രസയാണികളെക്കൊണ്ടു ഉറിഞ്ചുന്ന
തും രക്തമായി തീരുന്നതും അഞ്ചാമതു വെറ്റിലത്തമ്പലിനൊത്ത
പിണ്ടിയെ പുറത്തു കളയുന്നതും എന്നിവ തന്നേ.

ഭക്ഷണം വേണം എന്നുള്ള ആഗ്രഹത്തിന്നു തൃപ്തിവരാ
ഞ്ഞാൽ വിശപ്പണ്ടാകും. വിശപ്പള്ളപ്പോൾ ഒഴിലുള്ള ആമാശ
യത്തിന്റെ അന്തൎഭാഗം തമ്മിൽ ഉരയുന്നതിനെ നിൎത്താഞ്ഞാ
ൽ മനുഷ്യർ ക്രമേണ ഭയങ്കരമായ വേദനയോടു കൂടേ മരിക്കും.
ബലഹീനമുള്ളവർ ചില ദിവസത്തോളം മാത്രം പട്ടിണി പൊ
റുത്തു കഴിഞ്ഞു പോകുന്നു. ബലമുള്ളവരോ ഇരുപതോ ഇരുപ
ത്തുനാലോ ദിവസങ്ങളോളം സഹിച്ചു മരിക്കുന്നു. വിശപ്പു സ


1) The Lacteals — രസം എന്നതു നിദാനപ്രകാരം chyle എന്നത്രേ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/54&oldid=190329" എന്ന താളിൽനിന്ന് ശേഖരിച്ചത്