ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 49 —
രു സഞ്ചിയിൽ ചെല്ലുന്നു. ഇതിൽനിന്നു ആവശ്യമുള്ള പിത്തം
പക്വാശയത്തിലേ ഭക്ഷണത്തോടു ചേരുന്നു. പിത്തം അധിക
മുണ്ടെങ്കിൽ അതു മലത്തോടു കലൎന്നു അപാനവഴിയായി പോ
കുന്നു. അങ്ങിനേ അല്ലാഞ്ഞാൽ പനി മുതലായ രോഗങ്ങളെ
ഉണ്ടാക്കും. ആമാശയത്തിന്റെ ഇടഭാഗത്തു പയറ്റിൻ മണി
ക്കൊത്ത കരിഞ്ചുകപ്പായ പ്ലീഹയും1) ദഹനത്തിൽ2) തുണെ
ക്കുന്നു. അതു എങ്ങിനേ എന്നു നന്നായി അറിയുന്നില്ലെങ്കിലും
ദഹനത്തിൽ വല്ല ക്രമക്കേടു വന്നാൽ പ്ലീഹ വീൎത്തു നൊമ്പല
പ്പെട്ടു കാണുന്നു.
മേല്പറഞ്ഞതെല്ലാം വീണ്ടും സംക്ഷേപിച്ചു കാണിക്കേണ്ട
1) Lien, spleen. 2) Digestion.
7