താൾ:56E279.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

വരേ കയറി അവിടേനിന്നു നേരേ ഇടത്തോട്ടു പോയതിന്റെ
ശേഷം മലദ്വാരത്തിൽ തന്നേ അവസാനിക്കുന്നു. കൃശാന്ത്രം അ
തിനകത്തു വളഞ്ഞു പുളഞ്ഞു ഇരിക്കുന്നതു കാണാം.

ആന്ത്രങ്ങൾ വേണ്ടുന്നതിൽ അധികം ഇളകി കുഴങ്ങായ്വാൻ
അവറ്റിൻ പുറത്തു വിശേഷമായ നേരിയ തൊലി മൂടിക്കിടക്കു
ന്നു; അതിനാൽ ആന്ത്രങ്ങൾ മൂടി തമ്മിൽ തമ്മിൽ കെട്ടി ഉറപ്പി
ച്ചിരിക്കുന്നു. അതിന്നു പരിഛ്ശാദം2) എന്നു പറയാം.

ഇതുവരേ വിവരിച്ച ദഹനകരണങ്ങൾ ഒഴികേ മേല്പറഞ്ഞ
ലാലയെ ചേൎക്കുന്ന ആമാശയത്തിന്റെ കീഴുള്ള കണയം എന്ന
ലാലോല്പത്തിമണിയും ആമാശയത്തിൻ വലഭാഗത്തുള്ള കരളും3)
ദഹനത്തിൽ സഹായിക്കുന്നു. കരളോ വലിപ്പവും കടുഞ്ചുകപ്പു
മുള്ളൊരു കരണം;4) ഇറകുപോലേത്ത അതിന്റെ രണ്ടംശങ്ങ
ളിൽ രണ്ടു വലിയ രക്തനാഡികൾ കൊമ്പുകൾ പോലേ പടൎന്നു
വരുന്നു. ഒന്നു അതിന്റെ രക്ഷെക്കായിട്ടും മറ്റേതു പിത്തനീരിനെ
ജനിപ്പിക്കുന്നതിന്നും ഉതകുന്നു. മഞ്ഞനിറവും കൈപ്പു രുചിയു
മുള്ള പിത്തം കരളിന്റെ കീഴ്വശത്തേ പിത്താശയം5) എന്നൊ


1) ഇതു സ്ഥൂലാന്ത്രത്തിന്റെ ഒരു കഷണവും അതിനെ മൂടുന്നതും നിൎത്തുന്നതു
മായ പരിഛ്ശാഭവും കാണിക്കുന്നു. 2) Peritonaeum. 3) Liver, hepar. 4) Organ.
5) Gall bladder, cystia.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/52&oldid=190325" എന്ന താളിൽനിന്ന് ശേഖരിച്ചത്