താൾ:56E279.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

ലേയും ഉള്ള പാചകം1) എന്ന ഒരു കലൎപ്പായി ചമയുന്നു.
പാചകം ആമാശയത്തെ വിട്ടുപോം വരേ അതിന്റെ അവസ്ഥ
യിൻപ്രകാരം എങ്ങിനേ എങ്കിലും ചില മണിക്കൂറോളം ആമാ
ശയത്തിൽ തന്നേ ഇരുന്നിട്ടു പിന്നേ അതിന്റെ കീഴ്ദ്വാരത്തുടേ
പക്വാശയത്തിൽ2) ചെല്ലും; ഇതു അന്തൎഭാഗങ്ങളിലേ ഏറ്റവും
വിശേഷമായ ഒരു അംശവും അതു ഏകദേശം പന്ത്രണ്ടു അം
ഗുലം നീളമുള്ളതുമായി ആമാശയത്തിന്റെ കീഴ്ദ്വാരത്തിൽ
ഇരിക്കുന്നു. പക്വാശയത്തിൽ പ്രവേശിച്ച കൂട്ടം പാൽ പോ
ലേ ആക്കേണ്ടതിന്നു കണ്ണായത്തിന്റെയും3) പിത്തത്തിന്റെ
യും4) രസങ്ങൾ അതിനോടു ഇവിടേ ചേൎക്കപ്പെടേണം. ഈ
രണ്ടു രസങ്ങൾ കൂട്ടത്തിന്റെ മേദസ്സിനെ അലിക്കയും5) ലാ
ലകൊണ്ടു പഞ്ചസാരയെയും മറ്റേ വസ്തുവെയും മാറ്റം വരു
ത്തി അവസാനിപ്പിക്കുകയും ചെയ്യുന്നു. പക്വാശയത്തിൽ ഇരി
ക്കുന്ന കലൎപ്പിന്നും ധാതു6) എന്നു പേർ കൊടുക്കുന്നു. ഇപ്രകാ
രം ഉരുകിയ പാലിനെ അനന്തമായ ശോഷപിണ്ഡങ്ങൾ ഈമ്പി
വലിച്ചെടുത്തു വലിയ സംയുക്തധാതുപവാഹിനിയിൽ7) ചേൎത്തു
രക്തത്തോടു കൂട ഹൃദയത്തിലേക്കു കൊണ്ടു ചെല്ലന്നു.

പക്വാശയത്തിന്റെ തുടൎച്ച ആന്ത്രങ്ങൾ തന്നേ—സസ്യങ്ങൾ
തിന്നുന്ന ജന്തുക്കളിൽ മാംസഭോജികളുടേതിനെക്കാൾ അവ വലി
യവയാകുന്നു. മനുഷ്യന്റേതു മുപ്പതു നാല്പതു അടിയോളമേയുള്ളൂ.
പാചകം8) ആന്ത്രങ്ങളൂടേ പോകുന്നേരം ശോഷപിണ്ഡങ്ങൾ9)
പ്രയോജനമുള്ളതിനെ ഒക്കയും ഇടവിടാതേ ഈമ്പിയിറുമ്പിയ
ശേഷം കൊള്ളരുതാത്തതു (ചവറും ചണ്ടിയും പിണ്ടിയും) ഗുദ
ത്തിൽ കൂടി തള്ളിപ്പോകുന്നു.

ആന്ത്രങ്ങളെ10) കൃശാന്ത്രം11) (ഏകദേശം ഇരുപത്തഞ്ചടി
നീളം) എന്നും സ്ഥൂലാന്ത്രം12) (അഞ്ചടിനീളം) എന്നും മലാ
ന്ത്രം13) എന്നും ഇങ്ങിനേ മൂന്നു അംശമായി വിഭാഗിക്കാം. തടി
ച്ച സ്ഥൂലാന്ത്രം അടിവയറ്റിൻ വലഭാഗത്തുനിന്നു തുടങ്ങി കരൾ


1) Chyme. 2) Duodenum. 3). Pancreas. 4) Bile. 5) Dissolve 6) Chyle.
7) Ductus Thoracieus. 8) Chyme. 9) Glands, villi. 10) Intestines. 11) Intestinum
angustum. 12) Intestinum crassum. 13) Intestinum rectum.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/51&oldid=190323" എന്ന താളിൽനിന്ന് ശേഖരിച്ചത്