താൾ:56E279.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ഉത്ഭവിപ്പിക്കുന്നു. ഉമിനീർ വിശിഷ്ടോപകാരമുള്ള ഒരു വസ്തുവാ
കകൊണ്ടു അതിനെ വെറുതേ തുപ്പിക്കളയരുതു. ചവെക്കുന്നതി
നാലും ഉമിനീരിനാലും ഇങ്ങിനേ സമ്മിശ്രമായി തീൎന്ന ഗ്രാസം
പിന്നേ നുറുങ്ങിയതായി തീരുന്നു. ആ സമയത്തു അതു ശ്വാസ
നാളദ്വാരമുഖത്തെ കടന്നു അതിൻ പിന്നിൽ ഇരിക്കുന്ന തീൻകു
ഴലിലേക്കു1) ചെല്ലുന്നു. ഭക്ഷണത്തിന്റെ ഒരു ലേശം പോലും
ശ്വാസനാളത്തിൽ പ്രവേശിക്കാതിരിപ്പാൻ അപ്പോൾ തന്നേ ശ്വാ
സനാളത്തിന്റെ അടെപ്പും2) മൂടിയിരിക്കും; വല്ലതും അതിൽ കട
ന്നാൽ കുരയും തുമ്പലും മറ്റും ഓരോ നോവുകളും ഉണ്ടായിവരും.

ഭക്ഷണ നാളം3) മാംസപേശികളുള്ളതും മുതുകെല്ലോടു
ചേൎന്നു ഇറങ്ങിക്കൊണ്ടു ആമാശയത്തിൽ അവസാനിക്കുന്നതുമാ
യ ഒരു കുഴൽ തന്നേ. ആമാശയത്തോടു ചേരുന്ന സ്ഥലത്തിന്നു
ഭക്ഷണനാളവാതിൽ എന്നു പേർ പറയും. ദേഹേന്ദ്രിയങ്ങളിൽ
വീതിയേറിയതും സഞ്ചിപോലേയുള്ളതുമായ ഒരു ഇന്ദ്രിയം ആ
മാശയം4) തന്നേ. അതു ന്നു മാതിരി ചൎമ്മങ്ങൾ ഉള്ളതായി
മേൽവയറ്റിൽ കിടക്കുന്നു. ചവെച്ച തീൻപണ്ടങ്ങൾ ആമാശ
യത്തിൽ എത്തിയ പിന്നേ അതിൻ ദ്വാരങ്ങൾ പൂട്ടി ഭക്ഷണ
ത്തെ ജീൎണ്ണമാക്കേണ്ടതിനു പുഴുപോലെയുള്ള വലിച്ചലും കീ
ഴ്മേൽ മറിച്ചലും തുടങ്ങും. ആമാശയത്തിന്റെ ഉൾതൊലിക്കു
അനന്ത ചെറുപിണ്ഡങ്ങൾ5) ഉള്ളതു കൂടാതേ, അതിൽനിന്നു
ആമാശയരസം6) എന്നു പേരോടേ വിശേഷമായ ഒരു രസം ജ
നിക്കുന്നു. ആ ആശ്ചൎയ്യമുള്ള രസം ഭക്ഷണത്തിലേ ഓരോ സാ
ധനങ്ങളെ അവ രക്തത്തോടു ചേരുവാൻ തക്കവണ്ണം വേൎത്തി
രിക്കുന്നു. എന്നാൽ ഈ രസം ജീവനുള്ളവറിന്റെ മാംസ
ത്തെ അല്ല ഭക്ഷിച്ചവറ്റിന്റെ മാത്രം ജീൎണ്ണമാക്കുവാൻ ശക്തി
യുള്ളതുകൊണ്ടു വയറ്റിലേ കൃമികൾക്കും മറ്റു ചെറു പ്രാണി
കൾക്കും ഇതിനാൽ യാതൊരു ഹാനി വരുന്നില്ല; നാം ഭക്ഷിക്കു
ന്ന ആഹാരം മാത്രം ആ രസത്തോടേ തന്നേ ഉറ്റു ചേരുന്നു.
ഭക്ഷണം ആമാശയത്തിൽ ഇളകപ്പെട്ടു വെണ്മയും കഞ്ഞിപോ


1) ഭക്ഷണനാളം. 2) Epiglottis. 3) Oesophagus. 4) Stomach, ventriculus.
5) Small glands, glandulae. 6) Gastric Fluid.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/50&oldid=190321" എന്ന താളിൽനിന്ന് ശേഖരിച്ചത്