താൾ:56E279.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

വലിയ ശക്തി കാണിക്കുന്നു. ചില
പ്പോൾ മനുഷ്യർ മൂന്നൂറു റാത്തൽ
ഘനമുള്ള കല്ലുകൊണ്ടു മാത്രം ച
തെച്ചു പൊടിപ്പാൻ കഴിവുള്ള ധാ
ന്യക്കുരുക്കളെ പല്ലുകൾകൊണ്ടു ച
തെക്കുന്നു. ഭക്ഷണത്തെ ആമാശയം
ജീൎണ്ണമാക്കുവാൻ തക്കവണ്ണം ചവെ
ക്കുമ്പോൾ ഉമിനീർ അതിനെ നനെ
ച്ചു കുഴെക്കുന്നു. ഉമിനീരിൽ വെള്ള
വും ഉപ്പും മറ്റുള്ള സാധനങ്ങളും
കാണാം. ലാലോല്പാദകമണികളിൽ
വലിയവ ചെവികളുടെ മുന്നിലും കീ
ഴിലും ഇരിക്കുന്ന കൎണ്ണലാലോല്പാദകമണികൾ തന്നേ.2) ഇവറ്റിന്നു ഉമി
നീർ വായിലേക്കു വരുത്തുന്ന ചെറു കുഴലുകളും ഉണ്ടു. ഈ പിണ്ഡങ്ങൾ
കൂടാതേ, താടിയിലും നാവിലും പിണ്ഡങ്ങൾ ഉണ്ടു. ഇവ ഒരുമിച്ചു ദിവ
സേന ഒരു റാത്തലോളം ഉമിനീരെയും രോഗമുള്ളപ്പോൾ അധികമായും


1) വലത്തേ ചിത്രം ആമാശയത്തിന്റെ (വയറ്റിന്റെ) അകത്തെയും ഇടത്തേതു വയറു കുടൽ
മാലകളെയും കാണിക്കുന്നു. അതിന്റെ വിവരം ആവിതു: 1. വയറാകുന്ന ആമാശയവും 2.
ഭക്ഷണനാളവും 4. കുക്ഷിദ്വാരവും (Pyloric orifice) 5ഉം 6ഉം ദ്വാദശാംഗുലനായ പക്വാശയ
വും. 7. മരണശേഷം മിക്കതും ഒഴിഞ്ഞു കാണുന്ന ശൂന്യാന്ത്രവും (Jejunum) 8. കൃശാന്ത്രവും (Ileum)
9. സ്ഥൂലാന്ത്രദ്വാരമായ അന്ധാന്ത്രവും (Caecum) 10. പുഴുത്തൊങ്ങലും (Vermiform Appendix) 11.
12. 13. 14. സ്ഥൂലാന്ത്രവും 15. മലാന്ത്രവും എന്നിവ തന്നേ. 2) Glandulae parotis.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/49&oldid=190319" എന്ന താളിൽനിന്ന് ശേഖരിച്ചത്