താൾ:56E279.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ശരീരത്തിന്റെ എല്ലാ അംഗങ്ങളും അങ്ങിനെയുള്ള മജ്ജാതന്തു
ക്കളാൽ തമ്മിൽ ചേൎക്കപ്പെടുകകൊണ്ടു തലക്കടിച്ചാൽ ഛൎദ്ദിയും
ആഹാരം നന്നായി ദഹിക്കാഞ്ഞാൽ തലനോവും മറ്റും ഉണ്ടാ
കും എന്നു ഇതിനാൽ തെളിയുന്നു. ഓരവയവം വേദനപ്പെടുന്നു
എങ്കിൽ എല്ലാ അവയവങ്ങളും കൂട സഹിക്കുന്നു എന്ന വാക്കു
ശരീരത്തെ നോക്കി വിചാരിച്ചാൽ സത്യം. ശരീരത്തിന്നുള്ള
അനുഭവങ്ങൾ എല്ലാം തലച്ചോറ്റിൽ തിരിച്ചറിഞ്ഞു വരുന്നതു
കൊണ്ടു തലച്ചോറു ദേഹിയുടെ പാൎപ്പിടമാകുന്നു എന്നു പറയാം.

പേശികളെ പോലെ തലച്ചോറ്റിന്നും വിശ്രാമം വേണം.
സൂൎയ്യനിലും ഏറെ തിളങ്ങുന്ന മറ്റോരോ വസ്തുക്കളിലും ഉറ്റു
നോക്കുന്നതിനാൽ അന്ധത ഉണ്ടാകുന്നപ്രകാരം അത്യന്തം ജാ
ഗ്രതയോടേ പഠിക്കുന്നതിനാൽ തലച്ചോറ്റിന്നു അത്യദ്ധ്വാന
ത്താൽ ദോഷം വരുവാൻ ഇടയുണ്ടു. തൃപ്തിയായി ഭക്ഷിച്ച ഉട
നേ മനസ്സിനെ പണിപ്പെടുത്താതേ കുറേ നേരം സ്വസ്ഥതയോ
ടേ ഇരിക്കേണം. കൂടക്കൂടേ അഭ്യസിപ്പിക്കുന്നതിനാൽ പേശിക
ളെ ശക്തിപ്പെടുത്തുന്നപ്രകാരം പഠിപ്പിനാലും ചിന്തയാലും ബു
ദ്ധിയും ഇഛ്ശയും ക്രമേണ ബലപ്പെടും. വൃക്ഷം മുതലായവറ്റിൽ
നിന്നു വീഴുന്നു എങ്കിൽ തലച്ചോറു ഉലഞ്ഞു മനുഷ്യൻ ബോധം
കെട്ടു ഇരുന്നാൽ നല്ല കാറ്റു ഏല്ക്കുന്നതും തുണി നനെച്ചു തലെ
ക്കു ഇടുന്നതും ആശ്വാസം വരുത്തും. തലമുടി തലച്ചോറ്റിന്നു
അതിശീതവും അത്യുഷ്ണവും തട്ടാതവണ്ണം കാക്കുന്നതുകൊണ്ടു മുഴു
വൻ ക്ഷൌരം ചെയ്യിക്കുന്നതിനെക്കാൾ അതിനെ സുഖത്തിന്നൊ
ത്തവണ്ണം കത്രിച്ചു കൊള്ളുന്നതു ഏറ ഉത്തമം. മജ്ജാതന്തുക്കളു
ടെ ആശ്വാസത്തിന്നായിട്ടു ദീൎഘവും സുഖവുമുള്ള നിദ്ര ആവ
ശ്യം എന്നു സ്പഷ്ടം. പ്രായമുള്ളവർ ഏഴു എട്ടു മണിക്കുറുവരേ
ഉറങ്ങിയാൽ മതി എങ്കിലും ഇളമ്പ്രായക്കാർ പത്തു പന്ത്രണ്ടു മ
ണിക്കൂറോളം ഉറങ്ങേണം. ഉറക്കത്തിൽ പോലും തലച്ചോറു വ്യാ
പരിക്കുന്നതുകൊണ്ടു ചിലർ സ്വപ്നങ്ങളെ കാണുകയും ചിലർ
സംസാരിക്കയും ചിരിക്കയും മറ്റും ചെയ്താലും അതു ദീനത്തി
ന്റെ ലക്ഷണമല്ല.


6*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/47&oldid=190314" എന്ന താളിൽനിന്ന് ശേഖരിച്ചത്