താൾ:56E279.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

ആയതു ഒരു വലെക്കു തുല്യം തന്നേ. ഈ തോലുകളെ നീക്കി നി
വിൎത്തു പരത്തുവാൻ കഴിയുമെങ്കിൽ നാലര ചതുരശ്രയടിയുള്ള
ഒരു സ്ഥലത്തെ മൂടും.

ഉത്ഭവസ്ഥലങ്ങളാകുന്ന ഇവറ്റിൽനിന്നു വെണ്മയായ നേരി
യ തോൽ പൊതിഞ്ഞിരിക്കുന്ന ഒരു മരം പോലെ രക്തനാഡിക
ളോടു കൂടേ ശരീരത്തിൽ എങ്ങും പടൎന്നിരിക്കുന്ന മജ്ജാതന്തുക്കൾ
ഉളവാകുന്നു. തലച്ചോറ്റിൽനിന്നു ഉണ്ടായിക്കുന്ന മജ്ജാതന്തുക്കൾ
പന്ത്രണ്ടിരട്ടിച്ചവ അവറ്റിൽ മുഖ്യമായവയുടെ പേരുകളാവിതു:
മൂക്കിലേക്കു ചെല്ലുന്ന ഘാണേന്ദ്രിയമജ്ജാതന്തു1) കണ്ണുകളിലേ
നേത്രമജ്ജാതന്തു2) നേത്രസ്ഫുരണമജ്ജാതന്തു3) മുഖമജ്ജാതന്തു4)
കൎണ്ണേന്ദ്രിയമജ്ജാതന്തു5) രസേന്ദ്രിയമജ്ജാതന്തു6) എന്നിത്യാദി
തന്നെ.

തണ്ടെല്ലിന്റെ മജ്ജയിൽനിന്നു മുപ്പത്തൊന്നു മജ്ജാതന്തു
ക്കൾ ഇണയായി ഉത്ഭവിച്ചു മുമ്പോട്ടും പിമ്പോട്ടും ശരീരത്തിൽ
വ്യാപിക്കുന്നു. ഭൂതക്കണ്ണാടികൊണ്ടു ഇവറ്റിൽ ഒരു ഭേദത്തെ കാ
ണ്മാൻ കഴികയില്ലെങ്കിലും മുൻശാഖ ഇളക്കത്തേയും പിൻശാഖ
ഉണൎവ്വിനെയും നല്കുന്നു. ഇളകുന്ന മജ്ജാതന്തുവിനെ മുറിച്ചാൽ
ഇളക്കം പോയാലും ഉണൎവ്വും ഉണൎവ്വിന്റെ മജ്ജാതന്തുവെ മുറി
ച്ചാൽ ഇളക്കവും കെട്ടുപോകാതേ ഇരിക്കും.

ഉടലിന്റെ ഉള്ളിൽ സഹവേദിനി എന്നും ഐക്യമജ്ജ എ
ന്നും പേൎപെട്ടു വയറ്റിൽ മണിക്കൊത്ത ചെറിയ മജ്ജായോഗ
ങ്ങൾ തന്തുക്കളുടെ മൂന്നാമത്തേ ഉത്ഭവസ്ഥാനം ആകുന്നു. ഇവ
തണ്ടെല്ലിന്റെ മുൻവശത്തും ആമാശയത്തിൻ8) പിൻഭാഗ
ത്തും അടിക്കഴുത്തിലും ഇരുന്നിട്ടു സാക്ഷാൽ ആഹാരം ദഹിക്കു
ന്നതിന്നും മൂത്രം വേർപിരിയുന്നതിന്നും ഇഛ്ശ എന്ന്യേ ഉതകുന്നു.


1) Nervus olfactorius. 2) Nervus opticus. 3) Nervus oculomotorius.
4) Nervus faciei. 5) Nervus acusticus. 6) Nervus hypoglossus. 7) ഇഛ്ശാന
ധീനതയുള്ള തന്തുക്കളുടെ ഒരു കൂട്ടം.— Ganglion. 8) Stomach.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/46&oldid=190312" എന്ന താളിൽനിന്ന് ശേഖരിച്ചത്