— 41 —
നിട്ടെല്ലിൻ അകത്തേ മജ്ജയുടെ മേൽഭാഗത്തിന്നു മുകുളം
എന്നു പറയുന്നു. ഇതു പെരുന്തുളിയിൽ കടന്നു കീഴോട്ടു തണ്ടെല്ലി
ന്റെ നാളത്തിലേക്കു ചെല്ലുന്നതുകൊണ്ടു തണ്ടെല്ലിൻ മജ്ജയുടെ
ആരംഭമത്രേ. കഴുത്തിടത്തിലേ ഈ മജ്ജ തടിച്ചു കീഴോട്ടു ക്രമേണ
നേരിയതായി തീരുന്നു; തലച്ചോറ്റിൽ കാണുന്നപ്രകാരം തണ്ടെ
ല്ലിൻ മജ്ജെക്കും നടുവേ ഒരു പിളൎപ്പുണ്ടു. അതിന്റെ പദാൎത്ഥം ത
ലച്ചോറ്റിലേ പദാൎത്ഥം പോലേ തന്നേ ആയാലും തലച്ചോറ്റി
ലുള്ളതു പുറമേ ഭൂതിവൎണ്ണവും അകമേ വെണ്മയും ആയിരിക്കുന്നു.
എന്നാൽ ഇതു പുറത്തു വെണ്മയും, അകത്തു ഭൂതിവൎണ്ണവുമായി
ഭേദിച്ചു കിടക്കുന്നു. തലച്ചോറ്റിനെയും മജ്ജയെയും കാക്കുന്ന
ഉള്ളൂരികൾ മൂന്നു പൊളിയായി പൊതിഞ്ഞിരിക്കുന്നു. അവറ്റിൽ
പുറമേയുള്ളതു തടിച്ചും ബലത്തും നടുവിലേതു നേൎത്തും ആകുന്നു.
അടിയിലേ ഉള്ളൂരിയിൽ വലിയ രക്തനാഡികൾ പടരുകകൊണ്ടു
1) ഇതിൽനിന്നു നിട്ടെല്ലിന്റെ മജ്ജയും അതിൽനിന്നു പിരിയുന്ന തന്തുക്കളും
തെളിവായി കാണാം. A B നിട്ടെല്ലിൻ മജ്ജ. a a a അതിൽനിന്നു ഇണയായി ഉ
ത്ഭവിക്കുന്ന തന്തുക്കൾ. b b b ഐക്യനാഡികളുടെ ശാഖകൾ.
6