— 40 —
താണും പൊങ്ങിയുമായി ഇരിക്കുന്നു; ചാമ്പൽ നിറമുള്ള മജ്ജ
യിൽ1) ബുദ്ധി കിടക്കുന്നു എന്നു വിദ്വാന്മാർ പറയുന്നു. എ
ന്നാൽ കുട്ടികൾക്കും മന്ദബുദ്ധിക്കാക്കും ഇതു ചുരുക്കമത്രേ; വയ
സ്സു ചെന്നവൎക്കും ഭൂതിവൎണ്ണമസ്തിഷ്കം ഇല്ലാത്തവരെ പോലേ
ബുദ്ധീന്ദ്രീയങ്ങൾ കുറവാകുന്നു. തലച്ചോറ്റിന്നുള്ളിൽ കാണുന്ന
ചില ഗുഹകൾ മരണശേഷം വെള്ളം നിറഞ്ഞതായി തീരുന്നു.
തലച്ചോറ്റിന്റെ രണ്ടു ഭാഗങ്ങളിൻ കീഴേ തലച്ചോറു തമ്മിൽ
ചേൎക്കപ്പെട്ടിട്ടു ആ ചേപ്പിൽനിന്നു മജ്ജാതന്തുക്കൾ ഉത്ഭവിക്കുന്നു.
തലച്ചോറ്റിന്റെ ചെറിയ അംശത്തിന്നു ഭൂതിവൎണ്ണവും വെ
ണ്മയും കലൎന്നിരിക്കകൊണ്ടു ഇതിനെ മുറിച്ചു തുറന്നു നോക്കിയാൽ
ആ നിറങ്ങൾ ഹേതുവായിട്ടു അനേകകൊമ്പുകളോടേ പടൎന്നി
രിക്കുന്ന വൃക്ഷത്തിന്റെ രൂപം പോലേ കാണാം (Arbor vitae).
1) ഭൂതിവൎണ്ണം, grey. 2) തലച്ചോറ്റിന്റെ ഞെറികളും തലച്ചോറ്റിനെ
പൊതിഞ്ഞു കിടക്കുന്ന ഭൂതിവൎണ്ണപദാൎത്ഥവും മസ്തിഷ്കം നീളത്തിൽ രണ്ടംശമായി പ
കുത്തതും ആയി നെറ്റി തുടങ്ങി പിടരിയെല്ലോളം നടുവിൽ കൂടി മുറിച്ചിരിക്കു
ന്നതും മറ്റും മേലേത്ത ചിത്രത്തിൽനിന്നു തെളിയേണ്ടതു.