താൾ:56E279.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

യക്കുന്നു. ശരീരത്തിന്റെ വല്ല അവയവത്തിന്നു പുറമേനിന്നു
വല്ല നോവു തട്ടിയാൽ മജ്ജാതന്തുക്കൾ ഉടനേ ഇതിന്റെ അറി
വു തലച്ചോറ്റിൽ എത്തിച്ചു കൊടുക്കുന്നു. ഇതിനാൽ തന്നേ
മജ്ജാതന്തുക്കളുടെ രണ്ടു വിധമായ പണികൾ തെളിവാകുന്നു.
അതായതു: തലച്ചോറു ആധാരമായിരിക്കുന്ന ബുദ്ധിഹേതുവായി
ട്ട മജ്ജാതന്തുക്കൾ പേശികളെ ഇളക്കുന്നു എന്നും ആയവറ്റിന്നു
ഉണൎവ്വും1) ഉണ്ടാകകൊണ്ടു ശരീരത്തിന്നു പുറമേ തട്ടുന്ന പീഡ
യും സുഖാനുഭവവും നേത്രശ്രോത്രങ്ങളെക്കൊണ്ടുള്ള വെളിച്ച
വും ശബ്ദവും എന്നിവറ്റെയെല്ലാം തലച്ചോറ്റിന്നു ഉണൎത്തി
ക്കുന്നു എന്നും തന്നേ വിളങ്ങുന്നു. ആകയാൽ ഒരു മജ്ജാതന്തുവി
നെ മുറിക്കുന്നതിനാലോ അമൎത്തി അമുക്കുന്നതിനാലോ അവയവ
ത്തിൻ ഇളക്കവും ഉണൎവ്വും സ്പൎശനവും ഇല്ലാതെ പോകുന്നു എ
ന്നു ഇതിനാൽ കണ്ടറിയാം. നാം മജ്ജാതന്തുക്കളെ വിവരിച്ചു
നോക്കുന്നതിന്നു മുമ്പേ ഒന്നാമതു അവറ്റിൻ ഉത്ഭവസ്ഥാനങ്ങ
ളെ നോക്കേണ്ടതാകുന്നു. ഇവ തലച്ചോറു,2) തണ്ടെല്ലിൻ നാള
ത്തിലേ മജ്ജ,3) ഐക്യനാഡികൾ (സഹവേദിനി)4) എന്നിവ
തന്നെ.

ഏറ്റവും മൃദുവായ മജ്ജാതന്തുകളുടെ വലിയ സമൂഹമാക
ന്ന തലച്ചോറു തലയോട്ടിന്റെ അതിശക്തിയുള്ള ഗുഹയിൽ
കിടക്കുന്നു. അതിന്റെ ആകൃതി മുട്ടെക്കൊത്തതു. ഒരു പുരുഷ
ന്നു മൂന്നു റാത്തലോളവും, ഒരു സ്തീക്കു അതിൽ കുറഞ്ഞും ത
ച്ചോറു ഉണ്ടു , തലച്ചോറ്റിന്നു മുൻഭാഗത്തുള്ള വലിയ അംശം5)
പിൻഭാഗത്തിരിക്കുന്ന ചെറിയ അംശം6) (ഉപഗോദം‌) നിട്ടെല്ലി
ലുള്ള മജ്ജയു
യുടെ തടിച്ച മേലംശം (മുകുളം)7) എന്നീ മൂന്നു മു
ഖ്യാംശങ്ങൾ കാണുന്നു. മദ്ധ്യേ രണ്ടായി പിളൎന്നിട്ടുള്ള തലച്ചോ
റ്റിന്റെ സമമായ ഇരുഭാഗങ്ങൾ നെറ്റിയിൽ തുടങ്ങി പിരടി
യോളം ഇരിക്കുന്നു. അതിൻറെ പുറഭാഗം ഭൂതിവൎണ്ണവും ഉൾഭാ
ഗം തുയ്യവെള്ള നിറവുമുള്ളതു. പുറഭാഗം നിരപ്പില്ലാതേ (irregular)


1) Sensibility. 2) (Cerebrum) Brain. 3) Medulla Spinalis. 4) Nerves
Sympathious. 5) Cerebrum ലാമസ്തിഷ്കം. 6) Cerebellum മസ്തിഷ്കം. 7) Medulla
oblongata ഉപമസ്തിഷ്കം.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/43&oldid=190305" എന്ന താളിൽനിന്ന് ശേഖരിച്ചത്