താൾ:56E279.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

പടി അറുനൂറ്റിൽ പരമായ പേശി
കളിൽ ഇഛ്ശാധീനതയോടേ വാഴുന്നു.
ഒരു ദൃഷ്ടാന്തം കൊണ്ടു ഇതിനെ തെളി
വാക്കാം. തലച്ചോറ്റിലുള്ള ഇഛ്ശ ഒ
രു വിദ്യുച്ഛക്തിപ്രമാണിക്കും3) മജ്ജാ
തന്തുക്കൾ വൎത്തമാനക്കമ്പിക്കും തുല്യം
എന്നു പറയാം. യജമാനനാം ഇഛ്ശെ
ക്കു കയ്യെ കുറുക്കുകയോ നീട്ടുകയോ
ചെയ്യേണ്ടതിന്നു തോന്നിയാൽ ആയ
തു കമ്പികളാകുന്ന മജ്ജാതന്തുക്കൾ മൂ
ലമായി ഇഛ്ശിച്ച പ്രവൃത്തിയെ ചെ
യ്യുന്ന പേശികൾക്കു വൎത്തമാനം അ


1) ഇതു തലച്ചോറ്റിനെയും അതിൽനിന്നു പു
റപ്പെടുന്ന പൃഷ്ഠാസ്ഥിമജ്ജയെയും അവറ്റിൽനി
ന്നു ഉത്ഭവിക്കുന്ന തന്തുക്കളെയും കാണിക്കുന്നു.
B തലച്ചോറ്റിന്റെ ചെറിയ അംശം (ഉപഗോ
ദം). 2) മജ്ജാതന്തുക്കളുടെ ഉൽപത്തിയും അവ
റ്റിൻ സംയോഗവും ഇതിൽനിന്നു വിളങ്ങേണ്ടതു.
O O ഉപഗോദവും അതിന്റെ വൃക്ഷവും.
3) Telegraph Master.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/42&oldid=190303" എന്ന താളിൽനിന്ന് ശേഖരിച്ചത്