താൾ:56E279.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

പേശികളുടെ വേഗതയും ആശ്ചൎയ്യമുള്ളതു തന്നേ. ഓരേ അ
ക്ഷരത്തെ ഉച്ചരിക്കേണ്ടതിന്നു നാവു രണ്ടുരു ഇളക്കണം എന്നാ
ൽ നമുക്കു ഒരു നിമിഷത്തിൽ ആയിരം അക്ഷരങ്ങളെ ഉച്ചരി
പ്പാൻ കഴിവുള്ളതാകകൊണ്ടു നമ്മുടെ നാവു ആ സമയത്തിൽ
ഈരായിരം പ്രാവശ്യം ഇളകേണം. എല്ലാ മൃഗങ്ങളെക്കാൾ ഒട്ട
കപ്പക്ഷി വേഗതയോടേ ഓടുന്നു. ആ പക്ഷി ഒരു മണിക്കൂറിൽ
ഇരുപത്താറു നാഴികദൂരം എത്തും.

Exercise. അഭ്യാസം. സൌഖ്യാനുഭൂതി വരേണ്ടതിന്നു, ശരീ
രാഭ്യാസം ഏറ്റവും ആവശ്യമായ ഒരുകാൎയ്യം തന്നേ. അതി
നെ ഉപേക്ഷിക്കുന്നതിനാൽ അനേകവിധരോഗങ്ങൾ ഉളവാകു
ന്നതുകൊണ്ടു, പൂൎവ്വന്മാർ തന്നേ വളരേ കാലം മുമ്പേ പലവിധ
മായ അഭ്യാസങ്ങളെ ശീലിച്ചുപോന്നു. അഭ്യാസത്താൽ മാംസ
പേശികൾ ബലപ്പെടുന്നതും, രക്തം വേഗതയോടേ രക്തനാഡിക
ളിൽ കൂടി ഓടുന്നതുമല്ലാതേ ക്രമത്താലേ തലച്ചോറ്റിന്നും മജ്ജാ
തന്തുക്കൾക്കും വേണ്ടുന്ന ഉണൎവ്വു വൈഭവം യുക്തി എന്നിത്യാദി


1) ഈ ചിത്രം കണ്ണു തടത്തിൽ അടങ്ങി തെറ്റാതേ ഇരിപ്പാൻ തക്കവാറു അതി
നെ പിടിച്ചു നിൎത്തുന്ന മാംസപേശികളെ കാണിക്കുന്നു. b c d f മാംസപേശിക
ൾ; a നേത്രമജ്ജാതന്തു (Nervus Opticus); g കണ്മിഴി.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/40&oldid=190299" എന്ന താളിൽനിന്ന് ശേഖരിച്ചത്