താൾ:56E279.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

തളൎച്ചയുണ്ടാകും നടക്കയിൽ പേശികൾ ഇടവിട്ട സാഹസപ്പെ
ടുന്നതുകൊണ്ട അത്ര വേഗം തളൎച്ച തട്ടുന്നില്ല പോൽ. പേശി
കളുടെ രക്ഷെക്കായിട്ട നല്ല ഭോജനവും വിശ്രാമം കലൎന്ന ശരീ
രാഭ്യാസവും1) പ്രയോജനമുള്ളതാകുന്നു. പൈതങ്ങൾ ഒരിക്കലും
തലയും തോളും കുനിച്ചിട്ടിരുന്നു ശീലിക്കരുതു. അങ്ങിനേ ചെ
യ്യുന്നതിനാൽ വയസ്സു ചെല്ലുന്തോറും കൂനും വൎദ്ധിച്ചു വരും.
എന്തെങ്കിലും വേല ചെയ്കയോ സ്വസ്ഥമായിരിക്കുകയോ ചെ
യ്താൽ നിവൎന്നിരിക്കേണം. പ്രവൃത്തിയിൽ അദ്ധ്വാനിച്ചതി
ന്റെ ശേഷം കുളിച്ചു ശരീരത്തിലുള്ള ഇളക്കം നീങ്ങുമ്പോൾ
പേശികളുടെ തളൎച്ചയും വിറയലും മാറുകയും ചെയ്യും. കൈ
വേല എടുക്കാത്തവരെക്കാൾ പ്രയാസമുള്ള വേല എടുക്കുന്ന
ആളുകളുടെ പേശികൾ അധികം ശക്തിയുള്ളവയാകുന്നു. മി
ക്കവാറും ജനങ്ങൾ വലങ്കൈകൊണ്ടു പ്രവൃത്തിക്കയാൽ അ
തിന്റെ പേശികൾ ഇടങ്കയ്യുടേതിനെക്കാൾ ബലമുള്ളവയാ
കുന്നു. ബാലന്മാരിൽ കണ്ടുവരുന്നപ്രകാരം അഭ്യാസവും ശീല
വും കൊണ്ടു പേശികൾക്കു ക്രമേണ വല്ല പ്രവൃത്തിയെ ചെ
യ്വാൻ കഴിവുണ്ടു. പൊലോന്യായിലേ ഔഗുസ്തൻ എന്ന രാജാവു
കൈകൊണ്ടു ഒരു ഉറുപ്പിക പൊട്ടിക്കയും മറ്റൊരാൾ രണ്ടു കു
തിരകൾകെട്ടിയ വണ്ടിയെ പിന്നോക്കം വലിച്ച നിൎത്തിക്കുളക
യും ചില കൂലിക്കാർ പ്രയാസം കൂടാതേ എഴുന്നൂറു തൊള്ളായിരം
റാത്തലോളം ഘനമുള്ള ചുമടിനെ ചുമന്നുകൊണ്ടു പോകയും
ചെയ്തിരുന്നു. ഭ്രാന്തന്മാരുടെ പേശിശക്തിയെ എല്ലാവരും അ
റിയുന്നുവല്ലോ. ഓരോ മനുഷ്യന്റെ മാംസപേശിയാകുന്ന ഹൃദ
യത്തിന്റെ ശക്തിയും ആശ്ചൎയ്യമുള്ളതു. ആയതു പതിനഞ്ചു റാ
ത്തൽ ഘനം വഹിക്കാകുന്ന ശക്തിയോടേ ഓരോ നിമിഷത്തിൽ
എഴുപതു പ്രാവശ്യം തന്നാലേ കൂച്ചിപ്പോകുന്നു. ചെള്ളു എന്ന
പ്രാണി തന്റെ വലിപ്പത്തെക്കാൾ ഇരുന്നൂറു പ്രാവശ്യം ഉയര
ത്തിൽ തുള്ളുന്നു. മനുഷ്യൎക്കു ഇതിന്നൊത്ത തെറിപ്പുബലം ഉണ്ടാ
യിരുന്നാൽ അവർ ഒരു ചാട്ടംകൊണ്ടു ഒരു നാഴികദൂരത്തോളം
ചാടുമായിരുന്നു.


1) വ്യായാമം athletic exercise.

5*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/39&oldid=190297" എന്ന താളിൽനിന്ന് ശേഖരിച്ചത്