Jump to content

താൾ:56E279.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

ണിക്കുന്ന ഒരു വക മേദസ്സുള്ളവാകുന്നു. പ്രായമുള്ളവൎക്കും ക്ഷയരോ
ഗികൾക്കും ഈ കൊഴുപ്പു ശോഷിച്ചു വറണ്ടു പോയതുകൊണ്ടു അവ
രെ മെലിഞ്ഞു കാണുന്നു. എന്നാൽ മാംസപേശികൾ കുറുകുന്ന
തും നീളുന്നതും എന്തുകൊണ്ടു? ആയതു നമ്മുടെ ആഗ്രഹംപോലെ
യോ അഥവാ നമുക്കു പുറമേ യദൃഛയാ തട്ടുന്ന നോവുകളാലോ
നടക്കുന്നു. ഒരു സൂചി കുത്തുന്നതിനാലോ ചൂടുവെള്ളം നമ്മു
ടെ മേൽ വീഴുന്നതിനാലോ പേശികൾ കുറുകിപ്പോകും; ചില
പ്പോൾ മരണശേഷം പേശികളുടെ കുറുക്കുന്ന ശക്തി രണ്ടു മൂന്നു
മണിക്കൂറോളം നില്ക്കും. എന്നാൽ ഈ ശക്തിപ്രായവും ജാതിഭേദ
റും കൊണ്ടു മാത്രമല്ല. സമപ്രായമുള്ളവരിൽ തന്നെയും വ്യത്യാസ
മുള്ളതാകുന്നു. ബാല്യക്കാരുടെ പേശിബലം ഏറുന്നു. കുട്ടികളുടെ
യും സ്ത്രീകളുടെയും വൃദ്ധന്മാരുടെയും പേശിബലം കുറയുന്നു. പ്ര
ത്യേകമായിദീനങ്ങളും പേശികളിൽ പ്രകാരഭേദങ്ങളെ വരുത്തുന്നു.

കൂടക്കൂട കുറുക്കുന്നതിനാലും നീട്ടുന്നതിനാലും പേശികം ത
ളൎന്നുപോയാൽ അവറ്റിന്നു വിശ്രാമം വേണം. ചാരിക്കിടന്നാൽ
സൎവ്വാംഗത്തിന്നു ഒരുപോലേ വിശ്രാമം വരും. കുത്തിരുന്നാൽ
പകുതി മാത്രമുണ്ടു. നില്ക്കുന്നതായാൽ എല്ലാ പേശികൾക്ക ഒ
രുപോലേ ആദായം ഉണ്ടായിട്ടും നടക്കുന്നതിനെക്കാൾ വേഗം


1) ഈ ചിത്രം കൈകാലുകളുടെ പേശികളും വിശേഷിച്ചു വിരലുകളിൽ അ
തിൽ ചേൎന്ന നീണ്ട സ്നായുക്കളും കാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/38&oldid=190295" എന്ന താളിൽനിന്ന് ശേഖരിച്ചത്