താൾ:56E279.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

ൽനിന്നു തെറ്റാതേ
ഇരിക്കേണ്ടതിന്നു കെ
ണിപ്പുകൾ ത്വഗ്ബ
ന്ധം കൊണ്ടു കെട്ട
പ്പെട്ടിരിക്കുന്നു. അപ്ര
കാരം ജാനുവിലും ആ
കയാൽ മുഴങ്കയ്യുടെ
മേലേ അറ്റത്തിൽ
ജാനുവിന്നരികേ ഒരു
കമ്പിയെ ഉറപ്പിച്ചി
ട്ടു തുടങ്കയ്യുടെ മേലേ
ഭാഗത്തു ഒരു ദ്വാര
ത്തെ ചൂന്നു കളഞ്ഞു
ആ കമ്പിയെ അതിലൂടേ ആക്കി അതിന്റെ പിൻഭാഗത്തു ക
മ്പിയുടെ അറ്റത്തെ പിടിച്ചാൽ ഇഷ്ടപ്രകാരം മുഴങ്കയ്യെ തു
ടങ്കയ്യോടു അടുപ്പിക്കാം എന്നാൽ തന്നാലേ കുറുകാത്ത കമ്പി
ക്കു പകരം തന്നാലേ കുറുകുന്നതും നീളുന്നതുമായ ഒരു പേശി
യെ വെച്ചാൽ അതിന്റെ പ്രവൃത്തി തെളിയപ്പെടും. മുഴങ്ക
യ്യെ വീണ്ടും നീട്ടുന്നതിന്നു അതിന്റെ പിൻഭാഗത്തു പേശിക
ളും ഉണ്ടു. അധികമായി ചേഷ്ടിക്കേണ്ടുന്ന സ്ഥലങ്ങളിൽ ഏറി
യ പേശികളെ കാണാം. കൈകാലുകളെ മടക്കുന്ന പേശികൾ പ്ര
ത്യേകമായി മുൻഭാഗത്തും അവറ്റെ നീട്ടുന്ന പേശികൾ പിൻഭാഗ
ത്തും കിടക്കുന്നു. വിരലുകളെ അനക്കുവാനായിട്ടു അവറ്റിൽനി
ന്നു നീളമുള്ളതും പുറന്തോലിൻ കീഴേ എളുപ്പത്തിൽ കാണാകുന്ന
തുമായ സ്നായുക്കൾ ഉത്ഭവിച്ചു ഓരോ വിരലറ്റങ്ങളോളം ചെല്ലുന്നു.
മാംസപേശികൾക്കു പല മജ്ജാതന്തുക്കളും രക്തനാഡികളും ഉ
ണ്ടെങ്കിലും അവറ്റിൻ അറ്റങ്ങളാകുന്ന സ്നായുക്കൾക്കു ആ വക
കാണുന്നില്ല. പേശികളുടെ ഉള്ളൂരിയിൽ ബാല്യക്കാരുടെ പുഷ്ടികാ


1) മേലേത്ത ചിത്രത്തിൽ (3) മുഴങ്കൈയെ അടുപ്പിക്കുന്ന ഇരുതലയനെയും (Musc.
biceps) (1) അതിനെ നിവിൎത്തുന്ന മുത്തലയനെയും (Musc. ticeps) എന്നി ഇങ്ങിനെ
രണ്ടു പേശികളെ കാണ്ക.

5

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/37&oldid=190293" എന്ന താളിൽനിന്ന് ശേഖരിച്ചത്