താൾ:56E279.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

മേയുള്ള തോലിന്റെയും മദ്ധ്യേ ഇഛ്ശാധീനമായ പേശികൾ ഉ
ണ്ടു; അന്തരിന്ദ്രിയങ്ങൾക്കുള്ള സ്വാതന്ത്ര്യപേശികൾ മറ്റേതു.
ഓരോ പേശി ഏറ്റവും മൃദുവായി നേരിയ ചെറു കെട്ടു ക
ളിലുള്ള മാംസനാരുകൾകൊണ്ടു സ്വരൂപിച്ച കൂട്ടം അത്രേ.
ഈ നാരുകളിൽ ചിലവ നേരേയും ചിലവ മടഞ്ഞ ഓല
കണക്കേയും ചിലവ അട്ടിയട്ടിയായിട്ടും ഇരിക്കുന്നു എങ്കിലും
അന്യോന്യം വിരോധമായിരിക്കുന്നില്ല; വയറു എന്നു വേൎപെടു
ന്ന പേശികളുടെ മദ്ധ്യം ഏറ തടിച്ചു അതിന്റെ ഇരു അറ്റ
ങ്ങളും ക്രമേണ നേരിയവയായി തീൎന്നു മാംസത്തെക്കാളും കട്ടി
യുള്ള ഒരു വെളുത്ത വസ്തുവോടു ചേരുന്നു. ആ വസ്തുവിന്റെ
പേർ സ്നായു1) പേശികളുടെ ഈ സ്നായുക്കൾ ഇളകപ്പെടുന്ന
അസ്ഥികളോടു ചേൎന്നു കിടക്കുന്നു.—പ്രവൃത്തിക്കൊത്തവണ്ണം
പേശികൾക്കു പല പ്രകാരമായ വലിപ്പവും തടിപ്പും ആകൃതിഭേ
ദവും ഉണ്ടു. ഇതു മൃഗങ്ങളിലും കാണാം. നടക്കുന്നതിന്നു സ
ഹായിക്കുന്ന ദശപ്പുകൾ നീളവും തടിപ്പുമുള്ളവയാകുന്നു. അതേ
പ്രകാരം തന്നേ മീനുകളുടെ വാലുകളിലും കുരങ്ങുകളുടെ കൈ
കാലുകളിലും ഉണ്ടു. ചവെക്കുന്നതിന്നു സഹായിക്കുന്ന പേശി
കൾ ചെറുതും തടിച്ചതും കണ്ണിന്റെ പേശികൾ ചെറുതും നേ
രിയതും വയറ്റിന്റേതു നേൎമ്മയുള്ളതും ശരീരത്തിലേ ദാരങ്ങ
ളെ അടെക്കുന്നതിന്നു വൃത്താകാരമുള്ളവയും ആകുന്നു. മറ്റു ചി
ലവ ഭൂതക്കണ്ണാടികൊണ്ടു മാത്രം കാണ്മാൻ കഴിവുള്ളു.

പേശികളുടെ ഉപയോഗം. പേശികളുടെ മാംസനാ
രുകൾക്കു തങ്ങളെ തന്നേ കുറുക്കുവാനും നീട്ടുവാനും കഴിവുണ്ടു.
കുറുക്കുന്നതിനാൽ അസ്ഥികൾ തമ്മിൽ അടുക്കുമ്പോൾ പേശി
കളുടെ മദ്ധ്യഭാഗം അധികം വീൎത്തു തടിച്ചു വീങ്ങിയിരിക്കും. അവ
മാറിമാറി കുറുക്കുകയും നീട്ടുകയും ചെയ്യുമ്പോൾ അസ്ഥികൾക്കു
ഇളക്കം ഉണ്ടാകും. അതിന്നൊരു ദൃഷ്ടാന്തം പറയാം: മുഴങ്കൈയെ
അടുപ്പിക്കുന്ന പേശികൾ തുടക്കൈയുടെ മുൻവശത്തും മുഴങ്കയ്യെ
നിവിൎത്തുന്നവ അതിന്റെ പിൻഭാഗത്തും ഇരിക്കുന്നു. നാം മുമ്പേ
വിവരിച്ചപ്രകാരം ഓരോ അസ്ഥികളുടെ ഇരു അറ്റങ്ങൾ ഇരിപ്പി


1) Sinew.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/36&oldid=190291" എന്ന താളിൽനിന്ന് ശേഖരിച്ചത്