താൾ:56E279.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

൫. കൈ വിരലുകളെ എളുപ്പത്തിൽ ഇളക്കുവാനും ഓരോ പ്ര
വൃത്തിയെ ചെയ്വാനും കൈപ്പടം രണ്ടു വരിയായി കിടക്കുന്ന എട്ടു
ചെറിയ അസ്ഥികളാൽ രൂപിച്ചിരിക്കുന്നതു കൂടാതേ അവറ്റി
ന്നും വിരലുകൾക്കും മദ്ധ്യേ അഞ്ചു നീണ്ട അസ്ഥികളും ഓരോ വി
രലിന്നു മുമ്മൂന്നും തള്ളവിരലിന്നു രണ്ടും നേരിയ എല്ലുകളും ഉണ്ടു. 1)

2. The lower Extremities ചരണാസ്ഥികൾ.

കാലെല്ലുകളുടെ വിവരം കൈകളുടേതിന്നു തുല്യം. ഓരോഭാ
ഗത്തു മുപ്പതീതു എല്ലുകൾ ഉണ്ടു. അവയാവിതു:

൧. തുടയെല്ലു 1).


1) കൈയുടെ പടത്തിന്നു പുറവടി (the back of the hand) എന്നും അതിന്റെ
മറുഭാഗത്തിന്നു ഉള്ളങ്കൈ (the palm of the hand) എന്നും വിരലുകളുടെ മടക്കിന്നു
കരട്ട (Knuckle) എന്നും അഞ്ചു വിരലുകൾക്കു ചെറുവിരൽ, മോതിരവിരൽ, നടു
വിരൽ, ചൂണ്ടൻവിരൽ, പെരുവിരൽ എന്നും പറയുന്നു. 2) Thigh-hone, Os femuris,
(ഊരു) ഊൎവ്വസ്ഥി 3) മേൽപറഞ്ഞ അസ്ഥികൾ എല്ലാം ഇടത്തേ ചിത്രത്തിലും തു
ടയെല്ലിന്റെ തനിച്ച വടിവു വലത്തേതിലും കാണ്മൂ.

4

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/29&oldid=190277" എന്ന താളിൽനിന്ന് ശേഖരിച്ചത്