താൾ:56E279.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

൧. ൨. ഘനമുള്ളൊരു ഭാരത്തെ തോളിന്മേൽ ചുമത്തി വെ
ച്ചാലും അതിനാൽ കൈപ്പലകയും തണ്ടെല്ലിൻ കുമളയും (മൊ
ട്ടും) മുമ്പോട്ടു തെറ്റിപ്പോകാതിരിക്കേണ്ടതിന്നു പൂണെല്ലു കൈ
പ്പലകയെ ഒരു ചാരു മല്ലു കണക്കേ താങ്ങുന്നു. അതോ എതിൎമ്മു
ള്ളിന്റെ മേലേത്ത അറ്റത്തു ചേൎന്നു വരുന്ന പൂണെല്ലുകൾ ചു
മലിന്റെ മുമ്പുറത്തുള്ള വള്ളുകണക്കേ വളഞ്ഞു ചെന്ന ശേഷം
തണ്ടെല്ലു കൈപ്പലച്ചട്ടുകത്തിൽ കൂടുന്ന കെണിപ്പിന്റെ മീതെ
തന്നേ ചട്ടുകത്തോടു ഇണയുന്നു. ഈ കൈപ്പലകച്ചട്ടുകം വേറെ
വല്ല അസ്ഥികളോടു വല്ല കെണിപ്പിനാൽ സന്ധിച്ചുകൊള്ളാ
തെ ഉരത്തപേശികളെ കൊണ്ടു ഇങ്ങും അങ്ങും തളെച്ചു കിടക്ക
യാൽ അതിന്നും കൈകൾക്കും നിനെച്ചപോലെ അനക്കവും ആ
ക്കവും സാധിക്കുന്നു.

൩. ൪. തണ്ടെല്ലിനോടു ഇണഞ്ഞു ചേൎന്നു കിടക്കുന്ന മുഴ
ങ്കൈ തിരിച്ചു മറിപ്പാൻ തക്കവണ്ണം നേരിയതും തടിച്ചതുമായ ര
ണ്ടസ്ഥികൾ അതിന്നായി ആവശ്യം തന്നേ.

ഊഞ്ചൽ ഉത്തരത്തിന്മേൽ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊ
ണ്ടിരിക്കും പ്രകാരം മുഴങ്കൈയെ അങ്ങും ഇങ്ങും തിരിക്കേണ്ടതി
ന്നു നേരിയ തിരിയെല്ലു മുട്ടെല്ലാകുന്ന ഉത്തരത്തെ ഒരു വിധേന
ചുറ്റേണം. കൈ മടക്കുമ്പോൾ മുട്ടെല്ലിന്റെ മേൽതല (കുമള)
മുഴപോലെ മുന്തുന്നു. അവിടെ മുട്ടിയാൽ ഭുജം ആകേ തരിച്ചു
പോകയും ചെയ്യും. ഈ രണ്ടെല്ലുകൾ കൈപ്പടത്തോടു ചേരു
ന്നേടത്തിന്നു മണിക്കണ്ടം 2) എന്നു പേർ.


1) കീഴേത്തതു തിരിയെല്ലും (മണിബന്ധധാരാസ്ഥിയും) മേലേയുള്ളതു മുട്ടെല്ലും
(കൂൎപ്പരാസ്ഥിയും) എന്നറിക. 2) Wrist.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/28&oldid=190275" എന്ന താളിൽനിന്ന് ശേഖരിച്ചത്