Jump to content

താൾ:56E279.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

മേല്പറഞ്ഞ അസ്ഥികളാൽ നെഞ്ഞറ, അള്ള, കടിയറ എ
ന്നീ മൂന്നു മടകൾ ഉടലിൽ ഉളവാകുന്നു.

IV. THE BONES OF THE EXTREMITIES.

കരചരണാസ്ഥികൾ.

1. കരാസ്ഥികൾ. The upper Extremities.

ഉടലിൻ മേൽഭാഗത്തു ഇരുപുറങ്ങളിലും മുപ്പത്തുരണ്ടീതു അ
സ്ഥികളോടു കൂടിയ കയ്യെല്ലുകൾ ഇരിക്കുന്നു. അവയാവിതു:

൧. ഉടലിന്റെ പിൻപുറത്തുള്ള കൈപ്പല(ക)ച്ചട്ടുവം 1).

൨. എതിർ മുള്ളിന്റേയും കൈപ്പലയുടെയും മദ്ധ്യേ ഇരിക്കു
ന്ന പൂണെല്ലു 2).

൩. കൈത്തണ്ടെല്ലു 3).

൪. മുട്ടെല്ലും4) തിരിയെല്ലും5) എന്നീ രണ്ടു അസ്ഥികളെ
ക്കൊണ്ടു ചേൎക്കപ്പെട്ട മുഴങ്കൈ.

൫. കൈപ്പടത്തിന്റെയും വിരലുകളുടെയും അസ്ഥികൾ ഇ
രുപത്തേഴു 6).

തണ്ടെല്ലിന്റെ കമളകൈപ്പലച്ചട്ടുകത്തിൻ അക്രാരിത്തേ
ങ്ങയുടെ മുറി പോലെ വില്ലിച്ചു കഴിഞ്ഞ തടത്തിൽ ശില്പമായി
ചേൎന്നിരിക്കയാൽ അതിന്നു തോന്നിയ വിധത്തിൽ വീശുവാൻ
സ്വാതന്ത്ര്യം ഉണ്ടാകുന്നു.


6)


1. Shoulder-blade, Scapula, അംസഫലക. 2. Collar-bone Clavicle, clavicula,
ജത്രു 3. Upper arm, os humeri, പ്രഗണ്ഡാസ്ഥി, ഭുജാസ്ഥി. 4. Ulna, അരത്നി,
കൂൎപ്പാരാസ്ഥി. 5. Radius മണിബന്ധധാരാസ്ഥി. 6. ഇടത്തേതു മനുഷ്യന്റെ പു
റത്തോടു തൊടുത്തു വരുന്ന ചട്ടുവത്തിന്റെ അകവും വലത്തേതു അതിന്റെ അരു
ക്കാഴ്ചയെയും കാണിക്കുന്നു. വലത്തേ ചിത്രത്തിൽ അരുവാൾക്കത്തി പോലേത്ത മു
നമ്പിൽ പൂണെല്ലു കൂടി വരുന്നു. അതിന്നു Acromion; അംസാഗ്രം എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/27&oldid=190273" എന്ന താളിൽനിന്ന് ശേഖരിച്ചത്