താൾ:56E279.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

മറ്റും അവലക്ഷണമായ ആളുരു നാട്ടമേൽ കെട്ടി നിൎക്കനേ വെ
ക്കുന്നു. അതിന്നു കുനിവാനോ ചരിവാനോ പാടില്ല. അപ്രകാ
രം വേണമെങ്കിൽ അതിന്റെ പുറം കൂട്ടി കെട്ടിയ നാട്ട കണ്ടന്തു
ണ്ടായിരിക്കേണം. ഇതു തന്നെ മാനുഷ ശരീരസ്ഥിതിയിൽ വിള
ങ്ങുന്നു. മനുഷ്യന്റെ നെടുമുള്ളു 1) ഒരു നാട്ടകണക്കേയല്ല. അതു
കടുത്തുരുണ്ട ഇരുപത്തുനാലു തുണ്ടങ്ങളായിരിക്കുന്നു. അവറ്റിൻ
മേൽ കീഴ്പുറങ്ങൾ ഓരായം ചേരുമാറ്റു പരന്നു കൂൎച്ചം 2) കൊണ്ടു
യോജിച്ചിരിക്കുന്നതിനാൽ സൎവ്വശരീരാംശങ്ങൾക്കു തക്ക ഉറപ്പും
ആക്കവും സാധിക്കയും ഉടൽ കുനിഞ്ഞു നിവിൎന്നു തിരിഞ്ഞു വ
ളഞ്ഞു കൊൾവാൻ സ്വാധീനമായിരിക്കയും ചെയ്യുന്നു. ഓടൽ
പോലെ ഇരിക്കുന്ന ഈ അസ്ഥിയുടെ മദ്ധ്യത്തിൽ മൃദുവായി ചു
കന്നു തടിച്ച അകമജ്ജ 3) കേടു വരാതെ തല തുടങ്ങി അറ്റത്തോ
ളം നിറഞ്ഞിരിക്കുന്നു. ഈ മജ്ജയിൽനിന്നു സ്പൎശ്ശം സ്വേഛ്ശാച
ലനം 4) എന്നിവറ്റിന്നു പറ്റിയ ഓരോ മജ്ജാതന്തുക്കൾ ശരീര
ത്തിൽ എങ്ങും പടൎന്നു കിടക്കുന്നു. ഈ മജ്ജസ്തംഭത്തിന്നു ഒരു
സൂചി മാത്രം തട്ടിയാൽ ഉടനെ തരിപ്പം മരണവും ഉണ്ടാകും അ
ല്ലായ്കിൽ ചിലപ്പോൾ സ്പൎശ്ശമോ സ്വേഛ്ശാചലനമോ മാത്രം ഇ
ല്ലാതെ പോകും താനും. മേൽക്കുമേൽ കിടക്കുന്ന ഈ മുതുകെ
ല്ലുകൾ തെറ്റി അകമജ്ജെക്കു ഹാനി വരാതവണ്ണം ഇരുഭാഗങ്ങ
ളിൽ അവറ്റെ തമ്മിൽ ഇണെച്ചു ചേൎക്കേണ്ടതിന്നു ചിറകിന്നൊ
ത്ത ആണികൾ ഉണ്ടു. നേരേ പുറത്തു അകമജ്ജയെ കാപ്പാൻ
തക്ക ഓരോ തുണ്ടെല്ലോടു ചേൎന്നിരിക്കുന്നതായ അവയെ മനു
ഷ്യൻ നിവിൎന്നാലല്ല കുനിഞ്ഞാൽ തന്നെ നന്നായി കാണു
കയും ചെയ്യാം.

നെടുമുള്ളിന്റെ ആകൃതിയെ നോക്കിയാൽ ആയതു ചൊവ്വല്ല
രണ്ടു സ്ഥലത്ത് വളഞ്ഞതായിരിക്കുന്നു. അതിന്റെ പ്രയോജ
നമോ മനുഷ്യൻ ഓടിച്ചാടിതുള്ളിനടക്കുമ്പോൾ അതിനാലു
ള്ള കടുത്ത ഇളക്കം ഉരത്തോടല്ല മെല്ലനേ മാത്രം തലയിൽ എ


1) നടുമുള്ളു, തണ്ടെല്ലു, മുള്ളത്തണ്ടു എന്നും പറയുന്നു; Spinal column, Backbone,
Spine, പൃഷ്ഠാസ്ഥി. 2) Cartilage. 3) Medulla Spinalis, പൃഷ്ഠമജ്ജ. 4) തൊട്ട
റിവും മനസ്സോടെ ശരീരാവയവങ്ങൾ കൊണ്ടു നടത്തുന്ന അനക്കങ്ങളും.

3*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/23&oldid=190265" എന്ന താളിൽനിന്ന് ശേഖരിച്ചത്