താൾ:56E279.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

രോഗങ്ങൾ ദുൎന്നടപ്പു എന്നിത്യാദികളാൽ കൃമിദന്തങ്ങൾ ഉണ്ടാ
കാറുണ്ടു. എങ്ങിനെ ആയാലും പല്ലുകളെ തേച്ചു വെടിപ്പാക്കുക
നല്ലൂ. തുളഞ്ഞു പോയ പല്ലിൽ കാറ്റു കടക്കായ്വാൻ നേരിയ ഒരു
ശസ്ത്രം കൊണ്ടു കൃമിസ്ഥലത്തെ ചുറണ്ടി മോറി പൊന്നോ വെ
ള്ളിയോ മറ്റോ കൊണ്ടു നിറച്ചു വെക്കേണ്ടതു. പല്ലുവേദനക്കു
ഞരമ്പുകടച്ചൽ ഹേതുവായാൽ അരി അപ്പം എന്നിവകൊണ്ടു
ണ്ടാക്കി ചൂടുള്ള പിഷ്ടകങ്ങളോ കടുകു പത്തിയോ അവീനോ വീ
ഞ്ഞിൻ ദ്രാവകവും കൎപ്പൂരവും ചേൎത്തുള്ളോരു കൂട്ടോ എന്നിവയും
മറ്റും ശമനം വരുത്തും. ഈ വക ഔഷധങ്ങളെ കൊണ്ടു ആ
ശ്വാസം കാണാത്ത കൃമിപ്പല്ലുകളെ പറിച്ചു കളയാവു.

പല്ലുകൾ ഒ
റ്റപ്പല്ലുകളും ഇ
രട്ടപ്പല്ലുകളും എ
ന്നീരണ്ട് വക ആ
കുന്നു.

ഒറ്റപ്പല്ലുകളാ
യ എട്ടു ഉമ്മരപ്പ
ല്ലുകളും നാലു കൂ
ൎച്ചൻ (കൂൎമ്മൻ) പല്ലു കളും എന്നിവറ്റിന്നു ഒരേ വേരുള്ളൂ.

ഇരട്ടപ്പല്ലുകളായ എട്ടു ചെറിയ അണപ്പല്ലുകൾക്കു (കുലപ്പല്ലു
കൾ) രണ്ടും, പന്ത്രണ്ടു വലിയ അണപ്പല്ലുകൾക്കു മുന്നും നാ
ലും വീതം വേരുകളുണ്ടു.

ശിശുക്കൾക്കു എട്ടു ഉമ്മരപ്പല്ലുകളും നാലു കൂൎച്ചൻ പല്ലുകളും
എട്ടു ചെറു അണപ്പല്ലുകളും മാത്രമേ ഉള്ളൂ. അവ ഏഴു തുടങ്ങി
പതിനാലാം വയസ്സിനകം കഴിഞ്ഞു പോകകൊണ്ടു അവറ്റിന്നു
ബാലദന്തങ്ങൾ എന്നു പേർ.10) അതിനു പകരം പഴയ വേ
രിൽനിന്നു പുത്തൻ പല്ലുകൾ തെഴുത്തും അണ്ണിപ്പല്ലുകൾ മുളെ
ച്ചും പരുവ പ്രായത്തിൽ തികഞ്ഞും നിരന്നും വരുന്നു. അന്നിള
കിയ പല്ലുകളെ പൊരിക്കാഞ്ഞാൽ നല്ല പല്ലു വളരുന്നതിന്നു ത
ടങ്ങലായി ഊനിന്നു പുറത്തു പല്ലുകൾ മുളെക്കയും എന്നിട്ടും വ

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/21&oldid=190261" എന്ന താളിൽനിന്ന് ശേഖരിച്ചത്