താൾ:56E279.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ല്ലിന്റെ ഒളിമ (ദംശനാശു) 1) ഉണ്ടാകുന്നു. പല്ലുകളുടെ ഇരു
ഭാഗങ്ങളിൽ ദന്തകാചത്തിന്റെ കനം അല്പമാക കൊണ്ടു ആയ
തു വിണ്ടു കീറുകയോ അടൎന്നു പോകയോ ചെയ്യുന്നിടത്തു തന്നേ
പല്ലിന്റെ കേടു 8) തുടങ്ങുന്നു. രോമങ്ങൾ വളരും പ്രകാരം പ
ല്ലുകളും ഒരു തോൽ സഞ്ചിയിലേ ദന്താങ്കുരത്തിൽനിന്നു ക്രമേണ
മുളച്ചു വളൎന്നു (പല്ലിനു തറയിട്ടു) ഊനിൽനിന്നു ദന്താഗ്രമാ
യി പുറപ്പെട്ടു വരുന്നു. പല്ലുകളേ പോറ്റേണ്ടതിന്നു വല ക
ണക്കേ ഏറ്റവും നേരിയ മജ്ജാതന്തുക്കൾ അവറ്റിൻ ഉള്ളിൽ
പടൎന്നു കിടക്കുന്നു. പല്ലിൻ വേരുള്ളിലുള്ള നേരിയൊരു തോൽ
കൊണ്ടു വേരുകൾ താടിയെല്ലുകളോടു ഏച്ചു കിടക്കുന്നു. ആ തോ
ലിന്നു കടച്ചൽ തട്ടുമ്പോൾ പൊറുത്തു കൂടാത്തേടത്തോളം വേദന
ഉണ്ടാകും.

3)

II. 1. പല്ലുകളുടെ മുഖ്യമായ പ്രവൃത്തി ഭക്ഷണസാധനങ്ങ
ളെ കടിച്ചു നുറുക്കി ചവെച്ചു അരക്കുക തന്നേ. അതിന്നായി ക
ടുപ്പമുള്ള ചില മാംസപേശികൾ 12) സഹായിക്കുന്നു. അതിൽ
(1) രണ്ടു മതിലെല്ലുകളുടെ പേശികളും, (2) താടിയെല്ലിൽ ഒട്ടിയ
വലിയ ചിറകിന്നൊത്ത രണ്ടു പേശികളും മുഖ്യമുള്ളവ. താടി
യെല്ലിലുള്ളവകൊണ്ടു എത്രയോ ഉറപ്പുള്ള തീൻപണ്ടങ്ങളെ
പോലും ചവച്ചു ജീൎണ്ണകോശത്തിൽ ഉരുമായുന്നതു സാധിക്കുന്നു.
(ആസ്സ്) തിരിക്കല്ലിന്നൊത്ത മേൽകീഴ് പൽനിരകളുടെ ഇടയിൽ
പെടുന്ന തീൻപണ്ടങ്ങളെ നുറുക്കി ചതെച്ചരെച്ചു അവ ആസ്സിൽ
നിന്നൊഴിയുമ്പോൾ നാവു ഉള്ളിൽനിന്നും ചിറിചുണ്ടുകൾ പു
റത്തുനിന്നും അവറ്റെ തിക്കി നീക്കി ഉമിനീരോടു (വാനീർ) ചേ


1). The brightness of the teeth. 2) Caries. 3) പല്ലുകൾ കാണിക്കു
ന്ന ചിത്രത്തിൽ ഒന്നാം രണ്ടാം പല്ലുകൾ മുന്നാരത്തേ പല്ലുകളും മൂന്നാമത്തേതു ഒരു
കൂൎച്ചമ്പല്ലും നാലും അഞ്ചും ഉള്ളതു (ചെറു) അണപ്പല്ലുകളും ശേഷം അണ്ണിപ്പല്ലുകളും
കാണിക്കുന്നു. 4) Muscles.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/19&oldid=190257" എന്ന താളിൽനിന്ന് ശേഖരിച്ചത്