— 12 —
മേലേത്ത അരവെല്ലു രണ്ടു; 1) അണ്ണാക്കെല്ല രണ്ടു; 2) തുന്ത
യെല്ലു രണ്ടു; 3) കണ്ണീരെല്ലു രണ്ടു; 4) മൂക്കെല്ലു രണ്ടു; 5) ചല്ലയെല്ലു
രണ്ടു; 6) കൊഴുവെല്ലു ഒന്നു; 7) താടിയെല്ലു ഒന്നു; 8) നാക്കെല്ലു ഒന്നു; 9)
എന്നിവ തന്നേ.
I. മുഖത്തിന്റെ മേൽപങ്കു:
൧. അരവെല്ലുകൾ രണ്ടു. നെറ്റിയെല്ലിന്റേയും പുരികങ്ങ
ളുടെയും കീഴേ നില്ക്കുന്ന ഈ എല്ലുകൾ മുഖത്തിന്റെ മദ്ധ്യത്തിൽ
ഇരിക്കുന്നു. ചതുരാകൃതിയും നന്നാലു ആണികളും ഉള്ള അരവെ
ല്ലുകളുടെ അടിയിൽ പതിനാറു പല്ലുകളുടെ ദ്വാരങ്ങൾ കുഴിഞ്ഞു
കാണാം.
൨. അണ്ണാക്കെല്ലുകൾ രണ്ടും മേലാപ്പുപോലേ വായുടെ മേ
ലും പിന്നും ഇരുന്നു അണ്ണാക്കിനെ ഉണ്ടാക്കുന്നു. അവറ്റെയും
കൂടെ ഏപ്പുകൊണ്ടു തന്നെ നടുവിൽ തൊടുത്തിരിക്കുന്നു. അവറ്റി
ന്റെ ഓരായം ചേരാതിരിക്കിലോ നല്ലവണ്ണം ഉച്ചരിപ്പാൻ കഴി
വില്ലാതെ പോകുന്താനും.
൩. തുന്തയെല്ലുകൾ രണ്ടും മുഖത്തിന്റെ പക്കങ്ങളിൽ ചെ
ന്നിയെല്ലിന്റെ ചുവട്ടിൽ ഇരിക്കുന്നു. അവ പാലം പോലെ അ
രവെല്ലിൽനിന്നു ചെന്നിയെല്ലു വരേ10) വില്ലിച്ചു നില്ക്കുന്നു. കടു
പ്പമായ വസ്തുക്കളെ പോലും കടിച്ചു പൊട്ടിപ്പാൻ വേണ്ടി തുന്തയെ
ല്ലിന്മേൽ പറ്റിക്കിടക്കുന്ന മാംസപേശികൾ സഹായിക്കുന്നു.
൪. കണ്ണീരെല്ലുകൾ രണ്ടും കൺകുഴികളുടെ (തടങ്ങളുടെ) അ
കത്തു നേരിയതും ചതുരവുമായ എല്ലുകൾ ആയി അരിപ്പയെ
ല്ലോടും12) നെറ്റിയെല്ലോടും ഇണഞ്ഞിരിക്കുന്നു.
൫. മൂക്കെല്ലുകൾ രണ്ടും മൂക്കിന്റെ വേരുകളായി എത്രയും
കടുപ്പത്തോടെ കണ്ണുകൾക്കിടയിൽ കിടക്കുന്നു. ഇവറ്റോടു ഉപാ
സ്ഥികൊണ്ടുള്ള മൂക്കു ചേൎന്നിരിക്കുന്നു.
൬. ചല്ലയെല്ലുരണ്ടും മൂക്കിൻ ഗുഹയുടെ ഉള്ളിൽ തന്നേ അ
രവെല്ലുകളോടും ശംഖാകൃതിയായ അരിപ്പയെല്ലോടും കണ്ണീരെല്ലു
കളോടും ഇണങ്ങിയിരിക്കുന്നു. മൂക്കിന്റെ ഉള്ളിൽ ഇനിയും ഒരു
1) Ossa Maxillaria superiora. 2) Ossa palatina. 3) Ossa Zygomatica.
4) Ossa lacrymalia. 5) Ossa nasalia. 6) Ossa turbinata. 7) Vomer. 8) Os
maxillare inferius. 9) Os linguale. 10) Ossa parietalia. 11) Os ethmoides.