Jump to content

താൾ:56E279.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

a. ഞെറിവുള്ള അംശം. 1) ആയതു ചെന്നിവരമ്പിന്റെ
മീതെ തന്റെ തന്റെ മതിലെല്ലിലേ ഞെറിവോടു ചേരുന്നു അ
ല്ലയെങ്കിൽ മതിലെല്ലിനെ കടന്നു വരുന്നു.

b. മുലപോലേത്ത അംശം 2) മുലരൂപത്തിൽ കാതിന്റെ
വഴിയെ അൎദ്ധവൃത്തത്തിൽ മുഴെച്ചിരിക്കുന്നതിനാൽ ഈ പേർ
ഉണ്ടായി. ചെന്നിവരമ്പിന്റെ നടുവിൽ താഴേ ഒരു തുളയുണ്ടു.
അതു കേൾവിത്തുള (ശ്രോത്രദ്വാരം) അത്രേ.

c. കല്ലിച്ച അംശം. 3) ആയതു ഏറ്റവും അടുപ്പും കടുപ്പ
വും പൂണ്ടു കേൾവിത്തുളയുടെ മുമ്പിൽ കിടക്കുന്നു.

൨. കടുന്തുടിയെല്ലു ഒന്നു 4). അതിന്റെ രൂപം പറക്കുന്ന പാ
പ്പാത്തിയോടോ പറക്കുന്ന നരിച്ചിറിനോടോ ഒക്കും എന്നു പറ
യാം. തലയോട്ടിന്റെ അടിയിൽ കിടക്കുന്ന ഈ എല്ലു മണ്ടയു
ടെ എല്ലാ എല്ലുകളും മുഖത്തിന്റെ ചിലതും എത്രയും ഉറപ്പാ
യിട്ടു തമ്മിൽ ഏച്ചുകളയേണ്ടതിന്നു കടുന്തുടി വടിവുള്ളതാകുന്നു.

൩. അരിപ്പയെല്ലു ഒന്നു. 5) അതു കൺതടങ്ങളുടെ ഇടയി
ലും മൂക്കിൻ മുരട്ടിന്റെ പിമ്പുറത്തും കിടക്കുന്നു. പെരുത്തു തുള
യുള്ളതുകൊണ്ടു അരിപ്പയെല്ലു എന്നു പേരുണ്ടായി. ആയതു വി
ശേഷിച്ചു ഘ്രാണനരമ്പിൻ കിഴങ്ങിന്നു ആധാരം.

B. THE FACE മുഖാസ്ഥികൾ.

തലച്ചോറ്റിനെ അടക്കിക്കാക്കുന്ന തലമണ്ട മേലും കീഴും ഉ
ള്ള നന്നാലു എല്ലുകളാൽ രൂപിക്കപ്പെട്ടിരിക്കുന്നു എന്നു നാം ക
ണ്ടിരിക്കുന്നുവല്ലോ. അതിമൃദുവും നേരിയതുമായ തലച്ചോറു എ
ന്ന മജ്ജയെ മണ്ടയാകുന്ന ചല്ലത്തിനകത്തു ഹാനി വരായ്വാൻ
ചരതിച്ചിരിക്കുന്നു. അതിന്റെ എല്ലകൾ ഉറപ്പും കടുപ്പവുമുള്ള
വയത്രേ.

ഇപ്പോൾ മുഖത്തിന്റെ 15 എല്ലുകളെ വിവരിക്കുന്നു. ഈ
എല്ലുകൾ മുഖത്തിന്നു വടിവു വരുത്തേണ്ടതാകകൊണ്ടു മേൽപ
റഞ്ഞവണ്ണം കടുപ്പമുള്ളവയല്ല. ഇവറ്റിൽ ആറു ഇണ (ജോടു)
യെല്ലുകളും, മൂന്നു തനിയെല്ലുകളും ഉണ്ടു. അവയാവിതു:


1) The squamous portion. 2) The mastoid portion. 3) The petrous portion.
4) Sphenoid bone (os sphenoides). 5) Ethmoid bone (os ethmoides).

2*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/15&oldid=190249" എന്ന താളിൽനിന്ന് ശേഖരിച്ചത്