താൾ:56E279.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

VIII. SPIRIT AND LANGUAGE.

ആത്മാവും തദ്വാപനഭാഷയും.


I. ദേഹവും അതിന്റെ അവസ്ഥയും എത്രയും അത്ഭുത
മുള്ളതു തന്നേ. എന്നിട്ടും അതിനെ താങ്ങി ജീവിപ്പിക്കുന്ന ആത്മാവു
ഉത്തമമായതത്രേ. ആകയാൽ ഭാഷയെപ്പറ്റി വിവരിക്കുമ്മു
മ്പേ ആത്മാവിനെത്തൊട്ടു ചില വിശേഷങ്ങളെ സൂചിപ്പിക്കാം.

മനുഷ്യരുടെ ദേഹാവസ്ഥയും മൃഗങ്ങളുടേതും പലവിധേന
ഒക്കന്നെങ്കിലും മനുഷ്യൻ ആത്മമൂലമായി അവറ്റെക്കാൾ ഏ
റ ഉയൎന്നൊരു ജീവി എന്നു സ്പഷ്ടം. അവൻ മരണശേഷം മൃഗങ്ങ
ൾ എന്നപോലേ അശേഷം ഇല്ലാതേ പോകുന്നു എന്നല്ല, മാനു
ഷാത്മാവു എന്നേക്കും ജീവിച്ചിരിക്കും താനും. ഈ ആത്മാവു മ
നുഷ്യന്നു ലഭിച്ചുവാറു എങ്ങിനേ എന്നാൽ; യഹോവയായ ദൈ
വം നിലത്തിലുള്ള മണ്ണുകൊണ്ടു മനുഷ്യനെ നിൎമ്മിച്ചിട്ടു അവന്നു
ള്ള മുക്കിന്റെ ദ്വാരങ്ങളിൽ ജീവന്റെ ശ്വാസത്തെ ഊതിയതി
നാൽ മനുഷ്യൻ ജീവാത്മാവായി തീൎന്നു. എന്നീ ആധാരവാക്കി
ൽനിന്നു മൂന്നു മുഖ്യസംഗതികൾ തെളിയുന്നു. 1. ദൈവം ശ
രീരത്തെ മണ്ണുകൊണ്ടു നിമ്മിച്ചു എന്നും 2. അനിൎമ്മിതമായ
ആത്മാവു ദൈവത്തിൽനിന്നു പുറപ്പെട്ടു ദൈവശ്വാസീയം ആ
കുന്നു എന്നും 3. ദേഹി ദേഹത്തെയും ആത്മാവെയും പരസ്പ
രം സംയോജിപ്പിക്കുന്നു എന്നും ഇവ തന്നേ. മനുഷ്യന്റെ സൎവ്വാം
ഗത്തിൽ വ്യാപിച്ചുകൊണ്ടു ഓരോ അവയവങ്ങളെ നടത്തുന്ന
തും ദേഹവളൎച്ചയിൽ സംബന്ധിച്ചതുമായ അദൃശ്യവസ്തുവിന്നു
ദേഹി എന്നു പേർ. ദേഹത്തിലും അതിൻ വളൎച്ചയിലും ചേരാ
തേ ദിവ്യകാൎയ്യങ്ങളിലേക്കു ചാഞ്ഞു അവറ്റെ ആഗ്രഹിച്ചുകൊ
ണ്ടിരിക്കുന്ന അദൃശ്യമായ വസ്തു ആത്മാവു. ജഡത്തിന്റെ മോ
ഹങ്ങളെ ഒക്കേയും അനുസരിച്ചുകൊണ്ടു ദൈവത്തിന്റേവ ബോ
ധിക്കാത്ത മനുഷ്യൻ പ്രാണമയനും ദൈവകല്പനകളെ അനുഷ്ഠി
ച്ചുകൊള്ളുന്നവൻ ആത്മികമനുഷ്യനും അത്രേ. പാപമൂലം ദേ
ഹിയുടെ ഗുണങ്ങൾ ആകുന്ന ബുദ്ധിയും ഓൎമ്മബലവും മറ്റും

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/106&oldid=190434" എന്ന താളിൽനിന്ന് ശേഖരിച്ചത്