താൾ:56E279.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

എങ്കിൽ നാം വസ്തുക്കളെ ഉള്ള വണ്ണം തന്നേ കാണുന്നതു എന്തു
കൊണ്ടു എന്നതിനു തീൎച്ച പറഞ്ഞു കൂടാ. എങ്ങിനേ എങ്കി
ലും മാനുഷബുദ്ധിയാലും പരിചയത്താലും തന്നേ അതു കൃത്യമാ
യി തീരും എന്നു പറയാം. കണ്ണകൾ രണ്ടുണ്ടെങ്കിലും ഓരോ വ
സ്തുവിന്റെ ഒരേ ചിത്രം മാത്രം പതിയുന്നതു വിശേഷാൽ ആശ്ച
ൎയ്യമായ കാൎയ്യം. അതും പരിചയത്താലും ബുദ്ധിയാലും ക്രമേണ
യഥാൎത്ഥമായി തീരും താനും. ഒന്നു നിശ്ചയം അതായതു: ദൂരത
യും വിഷയങ്ങളുടെ വീതിയും നീളവും മറ്റും ശരിയായി അറി
യേണ്ടതിന്നു ഒരു കണ്ണു പോരാ രണ്ടു വേണം. എന്നാൽ രണ്ടു
കണ്ണുണ്ടെങ്കിലും ഈ വക കാൎയ്യങ്ങളിൽ അഭ്യാസത്താൽ മാത്രമേ
ശീലം വരികയുള്ളൂ. കുട്ടികൾ ദൂരതയെയും വലിപ്പത്തെയും അ
ശേഷം അറിയായ്കയാൽ ചന്ദ്രനെ തന്നേ പിടിപ്പാൻ പാടുണ്ടു
എന്നു അവൎക്കു തോന്നുന്നു. വയസ്സിൽ സ്ഫടികമയരസം പല
പ്പോഴും ഒപ്പുനിരയായി ചമഞ്ഞു രശ്മികൾ അന്തരപടലത്തി
ന്റെ ഇടത്തു വീഴുന്നില്ല എന്നു വരികിൽ കിഴവന്മാർ ദൂരേ നന്നാ
യി കാണുന്നു എങ്കിലും കണ്ണാടി കൂടാതേ വായിപ്പാൻ ഒട്ടും പാടി
ല്ലാതേ പോകും. ദീനത്താലോ പഠിക്കുന്നതിനാലോ ആൎക്കാനും
കാഴ്ചക്കുറവു വന്നാൽ സ്ഫടികമയരസം അധികം വില്ലിച്ചതായി
പോയതുകൊണ്ടു അവൎക്കു ഉൾവളവുള്ള ഒരു കണ്ണാടി ആവശ്യം.


V. നാം അധികം നേരം വിഷയങ്ങളെ സൂക്ഷിച്ചു നോക്കു
ന്നതിനാലോ പ്രകാശമില്ലാത വിളക്കരികേ വായിക്കുന്നതിനാ
ലോ കണ്ണു ക്ഷീണിച്ചു പോകുന്നെങ്കിൽ അതിന്നു ദോഷം പറ്റാതി
രിപ്പാൻ കണ്ണിനെ ആശ്വാസപ്പെടുത്തേണ്ടതാകുന്നു. ഇരുട്ടത്തു
നിന്നു പെട്ടന്നു വെളിച്ചതു പോകുന്നതു കണ്ണിന്നു അറ്റെപ്പു. കുട്ടി
കൾ വല്ല വസ്തുവെ നോക്കുമ്പോൾ ചരിച്ചിട്ടല്ല നേരേ തന്നേ
നോക്കേണ്ടതിന്നു അവരെ ശീലിപ്പിക്കേണം. കണ്ണിന്നു കരടു ത
ട്ടിയ ആളെ വെളിച്ചമുള്ള സ്ഥലത്തു വരുത്തി കണ്പോളകളെ
തുറന്നു നേരിയ തുണിയുടെ ഓരറ്റംകൊണ്ടു ഉൾമുനയുടെ നേ
രേ വടിക്കുന്നതിനാൽ ആ കരടിനെ എളുപ്പമായി എടുക്കാം. അ
തില്പിന്നേ കണ്ണിനെ പച്ചവെള്ളത്താൽ കഴുകേണം. സാധി
ക്കുന്നില്ല എന്നു വന്നാൽ കണ്ണിന്നു വേദനയും മറ്റും അധികമായി
തട്ടുന്നതിന്നു മുമ്പേ ഒരു വൈദ്യനേ വിളിപ്പിക്കെണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/105&oldid=190432" എന്ന താളിൽനിന്ന് ശേഖരിച്ചത്