താൾ:56E278.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

10. ആഖ്യാതമായി നില്ക്കുന്ന പദം പലപ്പോഴും ആഖ്യയാ
യി നില്ക്കുന്നതു വല്ലതും ചെയ്യുന്നതായോ, വല്ല ഒരു സ്ഥിതിയിൽ
ഇരിക്കുന്നതായോ, മറെറാരുത്തനാൽ ചെയ്യുന്നതു അനുഭവിക്കു
ന്നതായോ കാണിക്കുന്ന ഒരു പദമാകുന്നു.

ഉ-ം. കുതിര ഓടുന്നു എന്ന വാക്യത്തിൽ ഓടുന്നു എന്ന പദം കുതിര
എന്ന ആഖ്യ എന്തു ചെയ്യുന്നു എന്നും കുട്ടി അടിക്കപ്പെട്ടു എന്ന വാക്യത്തിൽ
അടിക്കപ്പെട്ടു എന്ന പദം കുട്ടി എന്തൊന്നനുഭവിക്കുന്നു എന്നും, കൃഷ്ണൻ
ഉറങ്ങി എന്ന വാക്യത്തിൽ ഉറങ്ങി എന്ന പദം കൃഷ്ണൻ ഇന്ന സ്ഥിതിയിൽ
ഇരിക്കുന്നു എന്നും കാണിക്കുന്നു.

ഇങ്ങിനേ ചെയ്യുന്നതിനെയോ, അനുഭവിക്കുന്നതിനെയോ,
ഇരിക്കുന്നതിനെയോ കാണിക്കുന്ന പദത്തെ ക്രിയാപദം എന്നു
ചൊല്ലുന്നു.

അഭ്യാസം iii. മുകളിൽ എഴുതിയ ഒന്നാമത്തെ അഭ്യാസത്തിലുള്ള എല്ലാ
ക്രിയകളെയും എടുത്തു എഴുതുക.

11 . നാമത്തിന്നും നും ക്രിയെക്കും പലവിധ രൂപഭേദങ്ങൾ ഉണ്ടു.
നാമത്തിനുള്ള രൂപഭേദങ്ങളെ താഴേ എഴുതിയ ദൃഷ്ടാന്തങ്ങളിൽ
കാണും.

ഉ-ം. വേടൻ വരുന്നതു കണ്ടു, വേടനെ പേടിക്കരുതു, എന്നീ
വാക്യങ്ങളിൽ ഒന്നാമത്തേതിൽ വേടൻ എന്നും, രണ്ടാമത്തേതിൽ വേടനെ
എന്നും രൂപത്തിനു ഭേദമായി കാണുന്നുണ്ടല്ലോ? ഇങ്ങിനേ നാമത്തിനു പല രൂപ
ഭേദങ്ങളും ഉള്ളതായി കാണും.

12. നാമത്തെ പോലെ തന്നേ ക്രിയെക്കും രൂപഭേദങ്ങൾ
ഉണ്ടെന്നു താഴേ കാണും.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/8&oldid=196559" എന്ന താളിൽനിന്ന് ശേഖരിച്ചത്