താൾ:56E278.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

1. കുട്ടി പാടുന്നു. 2. മരം പൊട്ടി വീണു. 3, സിംഹം ഗൎജ്ജിക്കുന്നു. 4. പക്ഷി
കൾ പറക്കുന്നു. 5. അവൻ വന്നില്ല. 6. വരുമോ നീ? 7. ആയാൾ വരട്ടെ. 8. കാള
കൾ മനുഷ്യരെ കുത്തും. 9. കുട്ടി കുളത്തിൽ വീണു. 10. ആന മരം വലിക്കും. 11. അമ്മ
മകനെ എടുത്തു. 12. എരുതു വണ്ടി വലിക്കും. 13. ഗുരുനാഥൻ കുട്ടിയെ അടിച്ചു.
14. പശുക്കൾ പുല്ല തിന്നുന്നു. 15. കുട്ടി ഞെട്ടിക്കരഞ്ഞു. 16. ആന അലറിപ്പാഞ്ഞു.
17. അച്ഛൻ മകനെ എടുത്തു മടിയിൽ ഇരുത്തി. 18. സിംഹം ആനയെ പിടിച്ചു
പിളൎക്കും. 19.അവനെ കണ്ടുവോ? 20. രാമൻ എഴു നീറ്റു. 21. ആത്മാവു നമ്മുടെ
ശരീരത്തിനുള്ളിൽ പാൎക്കുന്നു. 22. പിന്നെ വാ, നീ! 23. അമ്പു വീടും പറമ്പും വി
റ്റു. 24. ഇതു നല്ല കിണർ. 25. അതു എന്തൊരു വീടു? 26. കൃഷ്ണൻ രാമനെ അ
ടിച്ചു. 27. ഇവൻ പാഠം മുഴുവൻ പഠിച്ചു. 28. കുട്ടികൾക്കു ഉത്സാഹം വേണ്ടതു.
29. എല്ലാവരും നേടി ഉണ്ടു. 30, നിങ്ങൾ എവിടേ പോകുന്നു? 31. ആനയോ
ഏറ്റവും പൊക്കമുള്ള ജന്തുവാകുന്നു. 32. ഞാനും നീയും ചെല്ലുവാൻ ഗുരുനാഥൻ
പറഞ്ഞു. 33. ഈ സ്ത്രീ എന്റെ ജ്യേഷ്ഠത്തി ആകുന്നു. 34. അവനല്ല സാധനങ്ങൾ
അല്ല. 35. താൻ നാളെ വീട്ടിൽ വരുമോ? 36. അമ്മമാർ തങ്ങളുടെ കൂട്ടികളെ സ്നേ
ഹിക്കുന്നു. 37. രണ്ടു യുദ്ധവീരന്മാർ അവിടെ നില്ക്കുന്നു.
[തുടൎച്ച, 23—ം ഭാഗം.]

II. പദകാണ്ഡം

8. ആഖ്യയായി നില്ക്കുന്ന പദം സാധാരണയായി യാതൊ
ന്നിന്റെയോ പേർ ചൊല്ലുന്ന ഒരു പദം ആകുന്നു.

ഉ-ം. കതിര ഓടുന്നു എന്ന വാക്യത്തിൽ കതിര എന്ന ആഖ്യ ഒന്നിന്റെ
പേർ ചൊല്ലുന്ന പദമാകുന്നു.

9. പേരുകൾ ചൊല്ലുന്നതായ ഈ വക പദത്തെ നാമം
എന്നു ചൊല്ലുന്നു. ആയതുകൊണ്ടു കുതിര എന്നതു ഒരു നാമ
പദം തന്നേ.

അഭ്യാസം ii. മുകളിൽ എഴുതിയ ഒന്നാമത്തേ അഭ്യാസത്തിലുള്ള എല്ലാ
നാമങ്ങളെയും എടുത്തു പട്ടികയായെഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/7&oldid=196556" എന്ന താളിൽനിന്ന് ശേഖരിച്ചത്